കുശലം പറഞ്ഞും ഉപദേശിച്ചും മോദി; ഒളിംപിക്‌സ് താരങ്ങളുമായി പ്രധാനമന്ത്രിയുടെ അവിസ്മരണീയ കൂടിക്കാഴ്ച

By Web TeamFirst Published Aug 18, 2021, 1:41 PM IST
Highlights

ബജ്രംഗിന്റെ കാല്‍മുട്ട്, ലവ്‌ലിനയുടെ അമ്മ, ശ്രീജേഷ് പോസ്റ്റില്‍ ഇരുന്നത്, രണ്ടാമത്തെ ഏറിന് ശേഷം നീരജ് ആഘോഷിച്ചത്, സെമി തോല്‍വിയില്‍ ദഹിയ സഹതാരങ്ങളെ ആശ്വസിപ്പിച്ചത്...തുടങ്ങി എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി എടുത്തെടുത്ത് പറഞ്ഞു.
 

ദില്ലി: ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. താരങ്ങളോട് കുശലം പറഞ്ഞു ഉപദേശങ്ങള്‍ നല്‍കിയുമായിരുന്നു കൂടിക്കാഴ്ച അവസാനിച്ചത്. 

മറ്റെന്തിനെക്കാളും സ്‌പോര്‍ട്‌സിനെയും സ്‌പോര്‍ട്‌സ് താരങ്ങളെയും സ്‌നേഹിക്കണമെന്നും താരങ്ങളെയും അവരുടെ നേട്ടങ്ങളെയും ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ് ഒരു രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് മനസ്സിലാക്കണം. 2016ല്‍ തന്നെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പദ്ധതി ആവിഷ്‌കരിച്ചു. അതിന്റെ ഫലമാണ് എല്ലാവരിലും കണ്ടത്. ഉന്നത കായിക താരങ്ങള്‍ കടന്നുപോകുന്ന മനശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കണം. മെഡല്‍ ഇല്ലെങ്കിലും അവര്‍ മികച്ചവരാണെന്ന് ബോധ്യപ്പെടുത്തണം. പലരും ഇത് മനസ്സിലാക്കുന്നില്ല. ഒരു താരം വിജയിക്കുമ്പോള്‍ മാത്രമേ എല്ലാവരും പുകഴ്ത്തൂ. അവര്‍ വിജയിക്കാന്‍ നടത്തുന്ന കഠിനാധ്വാനത്തെ ആരും വിലമതിക്കുന്നില്ല. അവരുടെ കഠിനാധ്വാനത്തെയും അര്‍പ്പണബോധത്തെയും അഭിനന്ദിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

വിനയ് ഫോഗട്ടുമായി പ്രധാനമന്ത്രി നടത്തിയ സംഭാഷണം മാതൃകാപരമായിരുന്നു. രാഷ്ട്രീയത്തിനും ഫെഡറേഷന്റെ താല്‍പര്യങ്ങള്‍ക്കും അതീതമായി കായിക താരങ്ങളെ പരിഗണിക്കണമെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്. ബജ്രംഗിന്റെ കാല്‍മുട്ട്, ലവ്‌ലിനയുടെ അമ്മ, ശ്രീജേഷ് പോസ്റ്റില്‍ ഇരുന്നത്, രണ്ടാമത്തെ ഏറിന് ശേഷം നീരജ് ആഘോഷിച്ചത്, സെമി തോല്‍വിയില്‍ ദഹിയ സഹതാരങ്ങളെ ആശ്വസിപ്പിച്ചത്...തുടങ്ങി എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി എടുത്തെടുത്ത് പറഞ്ഞു. ഒരു കടുത്ത കായിക പ്രേമി മാത്രം ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ പോലും പ്രധാനമന്ത്രിയുടെ കഴിവ് എല്ലാവരെയും അത്ഭുതപ്പെടുത്തി. താരങ്ങളോട് കുശലം പറഞ്ഞും ഉപദേശങ്ങള്‍ നല്‍കിയും പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച രസകരമായാണ് അവസാനിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!