ക്രിക്കറ്റ്, ഹോക്കി ടീമുകള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

Web Desk |  
Published : Dec 25, 2016, 09:54 AM ISTUpdated : Oct 05, 2018, 03:02 AM IST
ക്രിക്കറ്റ്, ഹോക്കി ടീമുകള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

Synopsis

ദില്ലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗംഭീര വിജയം കരസ്ഥമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ജൂനിയര്‍ ലോകകപ്പ് കിരീടം നേടിയ ഹോക്കി ടീമിനും അഭിനന്ദനവുമായി പ്രധാനമന്ത്രി. പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ്, ഹോക്കി ടീമുകളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചത്. ഒരു ഭാരതീയന്‍ എന്ന നിലയില്‍ നമുക്ക് ഏവര്‍ക്ക് അഭിമാനകരമായ വിജയമാണ് ക്രിക്കറ്റ് ടീം കരസ്ഥമാക്കിയത്. ട്രിപ്പിള്‍ സെഞ്ച്വറി നേടിയ യുവതാരം കരുണ്‍ നായര്‍, 199 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ എന്നിവരെയും നായകന്‍ വിരാട് കൊഹ്‌ലിയെയും പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല. കൊഹ്‌ലിയുടെ ബാറ്റിങിനെയും നേതൃമികവിനെയും മോദി പുകഴ്‌ത്തി. ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം നേടിയ ആര്‍ അശ്വിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 15 വര്‍ഷത്തിനുശേഷം ഹോക്കിയില്‍നിന്ന് കേള്‍ക്കുന്ന സന്തോഷകരമായ വാര്‍ത്തയാണ് ജൂനിയര്‍ ടീമിന്റെ ലോകകിരീടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഹോക്കി ടീമിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നുവെന്നും മോദി പറഞ്ഞു. ഇപ്പോഴത്തെ നേട്ടം ഇന്ത്യന്‍ ഹോക്കിയുടെ ഭാവിയിലേക്കുള്ള കുതിപ്പിന് ഏറെ ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്