വിരാട് കോലിയെ ഒറ്റ വാക്കില്‍ വിശേഷിപ്പിച്ച് പ്രീതി സിന്‍റ

Web Desk |  
Published : May 22, 2018, 03:03 PM ISTUpdated : Jun 29, 2018, 04:24 PM IST
വിരാട് കോലിയെ ഒറ്റ വാക്കില്‍ വിശേഷിപ്പിച്ച് പ്രീതി സിന്‍റ

Synopsis

വിരാട് കോലിയെ കുറിച്ച് എന്ത് തോനുന്നു ? ആരാധകന്‍റെ ചോദ്യത്തിന് പ്രീതിയുടെ മറുപടി

ആരാധകരുമായി ട്വിറ്ററില്‍ സംവദിക്കുകയായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബ് ഉടമകളിലൊരാളായ പ്രീതി സിന്‍റ. ഐപിഎല്‍, പഞ്ചാബ് താരങ്ങള്‍, ജീവിതം തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയരുന്നതിനിടയില്‍ ഒരാള്‍ പ്രീതി സിന്‍റയോട് ചോദിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയെ കുറിച്ചാണ്. 

എന്താണ് കോലിയെ കുറിച്ച് കരുതുന്നത് എന്നായിരുന്നു ആരാധകന്‍റെ ചോദ്യം. ഇതിന് ഒറ്റവാക്കിലാണ് പ്രീതി മറുപടി പറഞ്ഞത്.  വിസ്മയം എന്നാണ് പ്രീതി കോലിയെ വിശേഷിപ്പിച്ചത്. 

നേരത്തേ മുംബൈ ഇന്ത്യന്‍സ് തോറ്റതില്‍ സന്തോഷമുണ്ടെന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിലെ ജീവനക്കാരനോട് പ്രീതി പറയുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായിരുന്നു. ഇത് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ കിംഗ്സ് ഇലവനും പരാജയപ്പെട്ടിരുന്നു. 

വീഡിയോ വൈറലായതോടെ ഇതിന് വിശദീകരണവുമായി പ്രീതി രംഗത്തെത്തിയിരുന്നു. മുംബൈ പരാജയപ്പെട്ടാല്‍ മാത്രമേ പഞ്ചാബിന് പ്ലേ ഓഫ് സാധ്യത ഉണ്ടാകൂ. എന്നാല്‍ ചെന്നൈ പഞ്ചാബിനെ തോല്‍പ്പിച്ചതോടെ ആ സന്തോഷം രാജസ്ഥാന്‍ റോയല്‍സിനാണ് ലഭിച്ചതെന്നുമായിരുന്നു പ്രീതിയുടെ ട്വിറ്ററിലൂടെയുള്ള വിശദീകകരണം. 

അതേസമയം പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ആരാധകരോട് ക്ഷമ ചോദിച്ചും പ്രീതി എത്തിയിരുന്നു. സീസണില്‍ മികച്ച വിജയം നേടാനാകാത്തതില്‍ ആരാധകരോടും പിന്തുണച്ചവരോടും ക്ഷമ ചോദിക്കുന്നതായി പ്രീതി സിന്‍റെ ട്വിറ്ററില്‍ കുറിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബിയെ മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ്; അഹമ്മദാബാദില്‍ നാല് വിക്കറ്റ് ജയം
ഐപിഎല്ലില്‍ ചരിത്രം കുറിച്ച് വിരാട് കോലി; ഇന്ത്യയില്‍ മാത്രം 8000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം