
രാജ്‌കോട്ട്: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി പൂര്‍ത്തിയാക്കി ഇന്ത്യന്‍ താരം പൃഥ്വി ഷാ. രാജ്‌കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ ടെസ്റ്റില്‍ 101 പന്തില്‍ നിന്നാണ് ഷാ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമാണ് പൃഥ്വി ഷാ. മാത്രമല്ല, ലോക ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഏഴാമത്തെ താരം കൂടിയായി മുംബൈക്കാരന്‍.
ഏകദിന ശൈലിയിലാണ് ഷാ ബാറ്റ് വീശിയത്. 101 പന്തുകള്‍ നേരിട്ടായിരുന്നു ഷായുടെ സെഞ്ചുറി. 15 ഫോറുകള്‍ അടങ്ങുന്നതായിരുന്നു ഷായുടെ മനോഹര ഇന്നിങ്‌സ്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമാണ് പൃഥ്വി ഷാ.
രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വീരേന്ദര്‍ സെവാഗ്, സുരേഷ് റെയ്ന, സൗരവ് ഗാംഗുലി, മുഹമ്മദ് അസറുദ്ദീന്‍ എ്ന്നിവരെല്ലാം അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ചില ഇന്ത്യന്‍ താരങ്ങളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!