അയ്യരും മിശ്രയും കട്ട കലിപ്പില്‍.. പാവം പൃഥ്വി ഷാ- വീഡിയോ

web desk |  
Published : May 20, 2018, 07:41 PM ISTUpdated : Oct 02, 2018, 06:35 AM IST
അയ്യരും മിശ്രയും കട്ട കലിപ്പില്‍.. പാവം പൃഥ്വി ഷാ- വീഡിയോ

Synopsis

അമിത് മിശ്രയെറിഞ്ഞ നാലാം പന്തില്‍ കീറണ്‍ പൊള്ളാര്‍ഡ് നല്‍കിയ അനായാസ ക്യാച്ച് ഷാ സ്ലിപ്പില്‍ വിട്ടുകളഞ്ഞു.

ദില്ലി: ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്- മുംബൈ ഇന്ത്യന്‍സ് മത്സരം ഒട്ടും നല്ല മുഹൂര്‍ത്തങ്ങളല്ല ഇന്ത്യന്‍ ക്രിക്കറ്റിന്‍ ഭാവി സെന്‍സേഷന്‍ പൃഥ്വി ഷാക്ക് നല്‍കുന്നത്. 

ബാറ്റ് ചെയ്തപ്പോള്‍ നിരുത്തരവാദിത്തം കാണിച്ച് റണ്ണൗട്ടായതിന് പിന്നാലെ ഫീല്‍ഡ് ചെയ്തപ്പോള്‍ ഒരു ക്യാച്ചും വിട്ടുകളഞ്ഞു. അതും  അനായാസ ക്യാച്ച്. അതിന് പിന്നാലെ ക്യാപ്റ്റന്‍ ശ്രേയാസ് അയ്യരുടേയും ബൗളര്‍ അമിത് മിശ്രയുടേയും ശകാരവും. 

ഏഴാം ഓവറിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. അമിത് മിശ്രയെറിഞ്ഞ നാലാം പന്തില്‍ കീറണ്‍ പൊള്ളാര്‍ഡ് നല്‍കിയ അനായാസ ക്യാച്ച് ഷാ സ്ലിപ്പില്‍ വിട്ടുകളഞ്ഞു. ഡെല്‍ഹി മറ്റൊരു വിക്കറ്റിനായി അതിയായി ആഗ്രഹിക്കുമ്പോഴായിരുന്നിത്. പന്ത് ഷായുടെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്നിറങ്ങി. 

ബൗളെറിഞ്ഞ അമിത് മിശ്ര തലയും താഴ്ത്തി നിന്ന് തന്റെ നിരാശ പ്രകടിപ്പിച്ചു. പിന്നാലെ എന്തൊക്കെയോ പിറുപിറത്തു. ക്യാപ്റ്റന്‍ അയ്യര്‍ക്കും ദേഷ്യം നിയന്ത്രിക്കാനായില്ല. ഷായുടെ നേര്‍ക്ക് നോക്കി തന്നെ പലതും പറയുന്നുണ്ടായിരുന്നു. എല്ലാം, കുറ്റം ചെയ്ത ഒരു കുട്ടിയപ്പോലെ നിരാശയോടെ നോക്കി നില്‍ക്കാനെ ഷാക്ക് സാധിച്ചുള്ളൂ.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്; രാജസ്ഥാന്‍ റോയല്‍സ് ആദ്യ നാലില്‍ തുടരുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വീണ്ടും എല്‍-ക്ലാസിക്കോ; എല്ലാ കണ്ണുകളും സഞ്ജുവിലേക്ക്, മുംബൈക്ക് ജയിക്കണം