വിക്‌ടറി പരേഡിനിടെ തുറന്ന ബസിന് തീപിടിച്ചു; ഞെട്ടിത്തരിച്ച് ഫുട്ബോള്‍ ലോകം

Web Desk |  
Published : May 20, 2018, 06:51 PM ISTUpdated : Jun 29, 2018, 04:30 PM IST
വിക്‌ടറി പരേഡിനിടെ തുറന്ന ബസിന് തീപിടിച്ചു; ഞെട്ടിത്തരിച്ച് ഫുട്ബോള്‍ ലോകം

Synopsis

കിരീടഘോഷത്തിനിടെ ക്ലബിന്‍റെ തുറന്ന ബസിന് തീപിടിച്ചു

സെര്‍ബിയ: ഫുട്ബോള്‍ മൈതാനങ്ങളില്‍ അപകടങ്ങള്‍ പുതുമയല്ല. എന്നാല്‍ ടീമിന്‍റെ ആഹ്ലാദപ്രകടനത്തിനിടെ അപകടം നടന്ന സംഭവങ്ങള്‍ ഫുട്ബോള്‍ ലോകത്ത് അത്യപൂര്‍വ്വമായിരിക്കും. സെര്‍ബിയന്‍ സൂപ്പര്‍ ലിഗയില്‍ കിരീടമുയര്‍ത്തിയ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിന്‍റെ വിക്‌ടറി പരേഡിനിടെ ടീമിന്‍റെ തുറന്ന ബസ് പൂര്‍ണമായും കത്തിനശിച്ചത് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചു.

വോസ്‌ഡോവാക്കിനെ 5-1ന് തോല്‍പിച്ച് കിരീടമുയര്‍ത്തി ആരാധകര്‍ക്കൊപ്പം റെഡ് സ്റ്റാര്‍ ആഹ്ലാദം പങ്കിടുന്നതിനിടെ തുറന്ന ബസിന് തീപിടിക്കുകയായിരുന്നു. ബസില്‍ നിന്ന് ചോര്‍ന്ന ഓയിലിലേക്ക് താരത്തിന്‍റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ തീ പടരുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സെര്‍ബിയന്‍ സൂപ്പര്‍ ലിഗയില്‍ തങ്ങളുടെ 28-ാം കിരീടമാണ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് സ്വന്തമാക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാഹുലിനും നിസ്സങ്കയ്ക്കും അര്‍ധ സെഞ്ചുറി; രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്
പരിക്ക് വിട്ടുമാറിയില്ല, ഇന്ത്യക്ക് തിരിച്ചടി; അഫ്ഗാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ആകാശ് ദീപും ഹര്‍ഷിത് റാണയും കളിക്കില്ല