പൃഥ്വി ഷാ അരങ്ങേറ്റത്തിന്; രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ്

By Web TeamFirst Published Oct 4, 2018, 9:20 AM IST
Highlights
  • വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യയുടെ യുവതാരം പൃഥ്വി ഷാ ഇന്ന് ടെസ്റ്റ് കുപ്പായത്തില്‍ അരങ്ങേറും.

രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യയുടെ യുവതാരം പൃഥ്വി ഷാ ഇന്ന് ടെസ്റ്റ് കുപ്പായത്തില്‍ അരങ്ങേറും. പതിനെട്ട് വയസ് മാത്രമാണ് ഷായുടെ പ്രായം. നേരത്തെ ഇംഗ്ലണ്ടിനെതിരേ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഷാ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മായങ്ക് അഗര്‍വാള്‍, മുഹമ്മദ് സിറാജ്, ഹനുമാ വിഹാരി എന്നിവര്‍ ടീമിലില്ല. 

മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടി. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. വിന്‍ഡീസ് നിരയില്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ കളിക്കില്ല. ഹോള്‍ഡര്‍ക്ക് പകരം ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ് വിന്‍ഡീസിനെ നയിക്കുന്നത്. കെമര്‍ റോച്ചും വിന്‍ഡീസ് നിരയിലില്ല. ഷെര്‍മാന്‍ ലൂയിസ്, സുനില്‍ ആംബ്രിസ് എന്നിവര്‍ വിന്‍ഡീസ് ടീമില്‍ കളിക്കും. ഷെര്‍മാന് അത് അരങ്ങേറ്റമാണ്.

ടീം ഇന്ത്യ: കെ.എല്‍. രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

click me!