പ്രോ വോളി ലീഗ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച അവസരം: മോഹൻ ഉക്രപാണ്ഡ്യൻ

By Web TeamFirst Published Jan 25, 2019, 7:12 PM IST
Highlights

ഇന്ത്യൻ വോളിബോളിന്റെ നിലവാരം ഉയർത്താൻ പ്രോ വോളിബോൾ ലീഗിന് കഴിയും. പ്രൊഫഷണലിസം വന്നാൽ തന്നെ കളിക്കാർ മികച്ച പ്രകടനം നടത്തുമെന്നും ഇന്ത്യന്‍ താരം.

കൊച്ചി: പ്രോ വോളിബോൾ ലീഗ് ഇന്ത്യന്‍ താരങ്ങൾക്ക് മികച്ച അവസരമാണെന്ന് മോഹൻ ഉക്രപാണ്ഡ്യൻ. ഇന്ത്യൻ വോളിബോളിന്റെ നിലവാരം ഉയർത്താൻ പ്രോ വോളിബോൾ ലീഗിന് കഴിയുമെന്ന് ഇന്ത്യന്‍ താരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പ്രൊഫഷണലിസം വന്നാൽ തന്നെ കളിക്കാർ മികച്ച പ്രകടനം നടത്തും. അത് കളിയുടെ വളർച്ചക്ക് സഹായിക്കും. ഡേവിഡ് ലീയെ മാതൃകയാക്കാം. നിർണായക ഘട്ടങ്ങളിൽ സ്കോർ ചെയ്യാൻ ലീക്ക് അറിയാം. ഇതൊക്കെ നമുക്കും പഠിക്കാം. ലോക നിലവാരത്തിലേക്ക് കുതിക്കാനൊരുങ്ങുന്ന പ്രതിഭകൾക്ക് പ്രോ വോളിബോൾ ലീഗ് പോലൊരു അവസരം വേറെയില്ല. അതിനാൽ താരങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണം. 

ഇന്ത്യൻ വോളിബോളിന് പ്രൊഫഷനലിസം കൊണ്ടുവരാൻ ലീഗിന് കഴിയും. ഡേവിഡ് ലീയാണ് കൊച്ചി ടീമിന്റെ കേന്ദ്ര ബിന്ദു. പുതിയ താരങ്ങൾ ലീയുടെ സാന്നിധ്യം വേണ്ട വിധം പ്രയോജനപ്പെടുത്തണം. ലീഗിൽ മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നും മോഹൻ ഉക്രപാണ്ഡ്യൻ പറഞ്ഞു. ഫെബ്രുവരി രണ്ടിന് തുടങ്ങുന്ന ടൂർണമെന്റിൽ യൂ മുംബൈയാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ആദ്യ എതിരാളി. 

click me!