ചിത്രയ്ക്ക് ലണ്ടന്‍ മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കില്ല

By Web DeskFirst Published Jul 30, 2017, 9:08 PM IST
Highlights

ദില്ലി: ലോക അത്ലറ്റിക്ക് മീറ്റില്‍ പിയു ചിത്രയ്ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല. ചിത്രയ്ക്ക് പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ദേശീയ അത്ലറ്റിക്ക് ഫെഡറേഷന്‍റെ കത്ത് അന്തര്‍ദേശീയ അത്ലറ്റിക്ക് ഫെഡറേഷന്‍ തള്ളി. വെള്ളിയാഴ്ചയാണ് ലണ്ടനില്‍ ലോക അത്ലറ്റിക്ക് മീറ്റ് ആരംഭിക്കുന്നത്. ജൂലൈ 24നാണ് ലോക മീറ്റില്‍ പങ്കെടുക്കേണ്ട താരങ്ങളുടെ പേര് സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി അതിനാല്‍ തന്നെ ദേശീയ അത്ലറ്റിക്ക് ഫെഡറേഷന്‍റെ നിര്‍ദേശം തള്ളിപ്പോകുവാനുള്ള സാധ്യതയായിരുന്നു കൂടുതല്‍.

വെള്ളിയാഴ്ച കേരള ഹൈക്കോടതി ചിത്രയെ ലണ്ടനില്‍ മത്സരിപ്പിക്കാനാവശ്യമായ നീക്കങ്ങള്‍ നടത്താന്‍ ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചിത്രയ്ക്കായി സംസ്ഥാന സര്‍ക്കാറും സമ്മര്‍ദ്ദം ചെലുത്തി. തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ തന്നെ ചിത്രയെ മത്സരിപ്പിക്കാന്‍ വേണ്ട നീക്കങ്ങള്‍ നടത്താന്‍ ദേശീയ അത്ലറ്റിക്ക് ഫെഡറേഷനോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ദേശീയ അത്ലറ്റിക്ക് ഫെഡറേഷന്‍ അന്തര്‍ദേശീയ അത്ലറ്റിക്ക് ഫെഡറേഷന് കത്ത് നല്‍കിയത്.

അതേ സമയം തീരുമാനത്തില്‍ ദു:ഖമുണ്ടെന്ന് പിയു ചിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കോടതി വിധിയുടെ പാശ്ചാത്തലത്തില്‍ ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവരോട് നന്ദിയുണ്ടെന്ന് ചിത്ര പ്രതികരിച്ചു. 

click me!