മഴ രസംകൊല്ലിയായി; ഡെയര്‍ഡെവിള്‍സിന് പ്ലേഓഫ് വൈകിപ്പിച്ച് പൂനെ

By Web DeskFirst Published May 17, 2016, 6:43 PM IST
Highlights

ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പൂനെ 19 റണ്‍സിന് ജയിക്കുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് മല്‍സരം നിര്‍ത്തിവെച്ചതോടെയാണ് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ നിശ്ചയിച്ചത്. 11 ഓവറില്‍ 57 റണ്‍സായിരുന്നു പൂനെ ടീമിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പുറത്താകാതെ 42 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് പൂനെയുടെ ജയം എളുപ്പമാക്കിയത്. ഈ ജയത്തോടെ പൂനെയ്‌ക്ക് 13 കളികളില്‍ എട്ടു പോയിന്റായി. നേരത്തെ തന്നെ പൂനെ ടൂര്‍ണമെന്റില്‍നിന്ന് പുറത്തായിരുന്നു. പ്ലേ ഓഫ് യോഗ്യതയ്‌ക്ക് ജയം അനിവാര്യമായിരുന്ന ഡെയര്‍ഡെവിള്‍സിന് ഇപ്പോള്‍ 12 കളികളില്‍ 12 പോയിന്റ് ആണുള്ളത്. അടുത്ത രണ്ടു മല്‍സരങ്ങളും ജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാകും.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത ഡെയര്‍ഡെവിള്‍സ് നിശ്ചിത 20 ഓവറില്‍ ആറിന് 121 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 41 റണ്‍സെടുത്ത കരുണ്‍ നായരാണ് ടോപ് സ്‌കോറര്‍. ക്രിസ് മോറിസ് പുറത്താകാതെ 38 റണ്‍സെടുത്തു. മലയാളി താരം സഞ്ജു വി സാംസണ്‍ 10 റണ്‍സെടുത്തു പുറത്തായി. പൂനെയ്‌ക്കു വേണ്ടി അശോക് ഡിന്‍ഡ, ആദം സാംപ എന്നിവര്‍ മൂന്നു വിക്കറ്റ് വീതമെടുത്തു.

click me!