
മൊഹാലി: ആറു ബോളില്‍ ആറു സിക്സ്, ലോക ക്രിക്കറ്റില്‍ അസാധ്യമാണെന്ന് തോന്നുന്ന കാര്യം നടത്തിയ ആളാണ് യുവരാജ് സിംഗ്. 2007 പ്രഥമ ട്വന്‍റി20 ലോകക്കപ്പിലായിരുന്നു യുവരാജിന്‍റെ മാന്ത്രിക പ്രകടനം അതിന് ശേഷം കൊല്ലം 9 കഴിഞ്ഞു, വീണ്ടും യുവരാജ് പറയുന്നു, അത് ആവര്‍ത്തിക്കാന്‍ ഇനിയും കഴിയും.
കിംഗ്സ് ഇലവന്‍ പഞ്ചാബിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച ശേഷം ക്യാന്‍സര്‍ വിമുക്തരായ ഒരു കൂട്ടം കുട്ടികളുമായി നടത്തിയ മുഖാമുഖത്തിലാണ് യുവരാജിന്‍റെ പ്രതികരണം
നിങ്ങള്‍ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ വീണ്ടും അത് ആവര്‍ത്തിക്കും- 34 വയസുകാരനായ യുവരാജ് പറഞ്ഞു.
പല വര്‍ഷങ്ങള്‍ അതിന് ശേഷം കഴിഞ്ഞിട്ടുണ്ട് എന്ന് കൂട്ടിച്ചേര്‍ത്ത അദ്ദേഹം, ക്യാന്‍സറില്‍ നിന്നും രക്ഷപ്പെട്ടതാണ് ജീവിതത്തിലെ വലിയ കാര്യമെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!