കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്‍റണില്‍ പി.വി. സിന്ധുവിന് കിരീടം

By Web DeskFirst Published Sep 17, 2017, 12:36 PM IST
Highlights

കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് കിരീടം. ഫൈനലില്‍ ലോകചാമ്പ്യന്‍ ഒകുഹാരയെ തോല്‍പിച്ചാണ് സിന്ധു കിരീടം നേടിയത്. ലോകചാമ്പ്യന്‍ഷിപ്പില്‍ ഒകുഹാര സിന്ധുവിനെ തോല്‍പിച്ചിരുന്നു. 22-20, 11-21, 21-18 സെറ്റുകള്‍ക്കാണ് സിന്ധു ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയത്. 

കഴിഞ്ഞമാസം ഗ്ലാസ്‌ഗോയില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പിന്റെ തനിയാവര്‍ത്തനമാണ് സോളില്‍ കണ്ടത്. റിയോ ഒളിംപിക്‌സ് സെമിയില്‍ സിന്ധു ഒകുഹാരയെ തോല്‍പിച്ചപ്പോള്‍ ലോകചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഒകുഹാര തിരിച്ചടിച്ചു. കൊറയയില്‍ സിന്ധു മധുരപ്രതികാരം വീട്ടി.

ലോക ബാഡ്മിന്റനിലെ ഏറ്റവും ഉയര്‍ന്ന സീഡുകാര്‍ ഏറ്റുമുട്ടുന്നതും ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തുന്നതുമായ ചാംപ്യന്‍ഷിപ്പാണു സൂപ്പര്‍ സീരീസ്. ഒളിംപിക്‌സും ലോകചാംപ്യന്‍ഷിപ്പും കഴിഞ്ഞാല്‍ ബാഡ്മിന്റന്റെ വലിയ വേദിയാണിത്. 

click me!