ഒളിമ്പിക്‌ മെഡല്‍ ജേതാക്കളെ ആദരിച്ചു; ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ല

Published : Sep 23, 2016, 07:04 AM ISTUpdated : Oct 05, 2018, 12:47 AM IST
ഒളിമ്പിക്‌ മെഡല്‍ ജേതാക്കളെ ആദരിച്ചു; ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ല

Synopsis

തിരുവനന്തപുരം: റിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ ജേതാക്കളെ തിരുവനന്തപുരത്ത് ആദരിക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനിന്നു. ചടങ്ങ് സംഘടിപ്പിച്ച കമ്പനിയുടെ പേരില്‍ ഭൂമി തട്ടിപ്പ് കേസുണ്ടെന്നും അതിനാല്‍ വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍, സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, പി.വി.സിന്ധു എന്നിവര്‍ക്ക് പുറമേ ഇവരുടെ പരിശീലകരെയും മാതാപിതാക്കളെയും ചടങ്ങില്‍ ആദരിച്ചിരുന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഡ്രിയാന്‍ ലൂണ വിദേശ ക്ലബിലേക്ക്; കളിക്കുക ലോണ്‍ അടിസ്ഥാനത്തിലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്
ശക്തമായ പേസ് നിര, അതിനൊത്ത ബാറ്റര്‍മാരും; ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു