കേരളവുമായി സഹകരിച്ച് പ്രവർത്തിക്കാന്‍ താല്‍പര്യമെന്ന് ഗോപീചന്ദ്

By Web DeskFirst Published Sep 23, 2016, 3:57 AM IST
Highlights

തിരുവനന്തപുരം: ബാഡ്മിന്റൻ രംഗത്ത് കേരളവുമായി സഹകരിച്ച്  പ്രവർത്തിക്കാൻ താല്‍പര്യമുണ്ടെന്ന് പുല്ലേല ഗോപിചന്ദ് എഷ്യാനെറ്റ് ന്യൂസിനോട്. കേരളത്തിന്റെ ആദരത്തെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും ഗോപിചന്ദ് പറഞ്ഞു. കേരളത്തിന്റെ ആദരം ഏറ്റുവാങ്ങാൻ തലസ്ഥാന നഗരിയിൽ എത്തിയപ്പോഴാണ് ഗോപിചന്ദ് ബാഡ്മിന്റൻ രംഗത്ത് കേരളവുമായി സഹകരിച്ച്  പ്രവർത്തിക്കാനുള്ള താല്‍പര്യം ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചത്.
 
കേരളത്തിന് ബാഡ്‌മിന്റണ്‍ കായിക പാരമ്പര്യമുണ്ട്.അവസരം ലഭിക്കുമെങ്കിൽ കേരളത്തിൽ പ്രവർത്തിക്കാൻ സന്തോഷമേയുള്ളു. നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും കായികരംഗത്ത് മികവ് തെളിയിച്ച കേരളത്തിന്റെ ആദരത്തെ ഏറെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും ഗോപിചന്ദ് പറഞ്ഞു.

ഇന്ത്യൻ കായികരംഗത്തെ മികച്ച സംസസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഈ ആദരത്തെ വലിയ അംഗീകരമായി കാണുന്നു.സൈനയിലൂടെ വെങ്കലം, സിന്ധുവിലൂടെ വെള്ളി  തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ച ലോകത്തെ  മികച്ച പരീശീലകരിലൊരാളയ ഗോപി ചന്ദിന്റെ വാക്കുകൾ കേരളത്തിന്റെ ഒളിംപിക്സ് മെഡൽ സ്വപ്നങ്ങൾക്ക്  പ്രതീക്ഷയേകുന്നതാണ്.

 

click me!