പി വി സിന്ധുവിന് ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം

Published : Apr 02, 2017, 02:01 PM ISTUpdated : Oct 04, 2018, 05:29 PM IST
പി വി സിന്ധുവിന് ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം

Synopsis

ദില്ലി: റി​യോ​യി​ൽ ഒ​ളി​മ്പി​ക് സ്വ​ർ​ണം ത​ട്ടി​ത്തെ​റി​പ്പി​ച്ച ക​രോ​ളി​ന മാ​രി​നോ​ട് മ​ധു​ര​പ്ര​തി​കാ​രം തീ​ർ​ത്ത് ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ സി​ന്ധു. ബാ​ഡ്മി​ന്‍റ​ൺ പ്രേ​മി​ക​ളു​ടെ സ്വ​പ്ന ഫൈ​ന​ലി​ൽ ഒ​ന്നാം സീ​ഡ് മാ​രി​നെ അ​ട്ടി​മ​റി​ച്ച് പി.​വി സി​ന്ധു ഇ​ന്ത്യ​ൻ ഓ​പ്പ​ൺ സൂ​പ്പ​ർ സീ​രി​സ് ക​ര​സ്ഥ​മാ​ക്കി. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു സി​ന്ധു സ്പാ​നി​ഷ് താ​രം മാ​രി​നെ തോല്‍പ്പിച്ചത്. സ്കോ​ർ: 21-19, 21-16.

പ​ക വീ​ട്ടാ​നു​ള്ള​താ​ണെ​ന്ന് സി​ന്ധു വി​ശ്വ​സി​ക്കു​ന്നു​ണ്ടോ? എ​ന്നു തോ​ന്നി​പ്പോ​വും ഇ​ന്ത്യ​യി​ലെ​ത്തി​യ മാ​രി​നെ അ​വ​ർ കൈ​കാ​ര്യം ചെ​യ്ത​വി​ധം. റി​യോ​യി​ലെ ആ ​സ്വ​പ്ന ഫൈ​ന​ൽ ഓർമയുണ്ടോ‍? ഒളിമ്പിക്സ് ഫൈനലിൽ ആ​ദ്യ സെ​റ്റ് 21-19 ന് ​മാ​രി​നാ​ണ് നേ​ടി​യ​ത്. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റി​ൽ സി​ന്ധു (12-21) തി​രി​ച്ചു​വ​ന്നെ​ങ്കി​ലും മൂ​ന്നാം സെ​റ്റി​ൽ അവർ സി​ന്ധു​വി​നെ 15-21 ന് ​വീ​ഴ്ത്തി. 

ഇ​താ, ഡ​ൽ​ഹി​യി​ലെ​ത്തി​യ മാ​രി​നെ ആ​ദ്യ സെ​റ്റി​ൽ സി​ന്ധു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് റി​യോ​യി​ലെ അ​തേ സ്കോ​റി​ൽ. ക​ട്ട​യ്ക്കു​ക​ട്ട ര​ണ്ടു​പേ​രും പി​ടി​ച്ചെ​ങ്കി​ലും ഡ​ൽ​ഹി​യി​ലെ ഗാ​ല​റി​ക​ളു​ടെ ആ​ർ​പ്പു​വി​ളി​ക​ൾ സി​ന്ധു​വി​നു ഊ​ർ​ജ​പ്ര​വാ​ഹ​മാ​യി. സ്കോർ: 21-19. ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ട്ട മാ​രി​ന് തിരിച്ചുവരാന്‍ അവസരം കിട്ടിയില്ല. അ​നാ​യാ​സം ക​യ​റി​പ്പോ​യ സി​ന്ധു 21-16 ന് ​സെ​റ്റും കി​രീ​ട​വും സ്വ​ന്ത​മാ​ക്കി

നേരത്തെ സെമിയില്‍ ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യുന്നിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സിന്ധു ഫൈനലിലെത്തിയത്. സ്കോര്‍ 21-18, 14-21, 21-14. ഇന്ത്യയുടെതന്നെ സൈന നെഹ്‌വാളിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം: സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ തേടി ബിസിബി പ്രസിഡന്റ് തമീം ഇഖ്ബാല്‍
'10 വയസ് കുറഞ്ഞു'; രോഹിത് ശര്‍മയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍; പ്രശംസിച്ച് മുന്‍ പാക് താരം