ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഇന്ന് റാഫ- ജോക്കോ പോര്

By Web TeamFirst Published Jan 27, 2019, 8:53 AM IST
Highlights

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ ഫൈനലില്‍ ഇന്ന് റാഫേല്‍ നദാല്‍- നൊവാക് ജോക്കോവിച്ച് പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫൈനല്‍. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ജോക്കോവിച്ച്. സ്പാനിഷ് താരമായ റാഫേല്‍ നദാല്‍ രണ്ടാമതുണ്ട്. 

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ ഫൈനലില്‍ ഇന്ന് റാഫേല്‍ നദാല്‍- നൊവാക് ജോക്കോവിച്ച് പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫൈനല്‍. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ജോക്കോവിച്ച്. സ്പാനിഷ് താരമായ റാഫേല്‍ നദാല്‍ രണ്ടാമതുണ്ട്. 

ഇരുവരും റോഡ് ലെവര്‍ അറീനയില്‍ കലാശപ്പോരില്‍ ഇതിന് മുമ്പ മുഖാമുഖം വന്നപ്പോള്‍ ടെന്നിസ് ആരാധകര്‍ കണ്ടത് ഗ്രാന്‍ഡ്സ്ലാം ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനല്‍. 2012ലെ ക്ലാസ്സിക് പോരില്‍ വിജയിച്ച ജോക്കോവിച്ച്, മെല്‍ബണ്‍ പാര്‍ക്കിലേക്ക് വീണ്ടും എത്തിയത് വിംബിള്‍ഡണും യുഎസ് ഓപ്പണും തിരിച്ചുപിടിച്ച് ലോക ഒന്നാം നമ്പര്‍ താരമായി. 

പരിക്ക് വേട്ടയാടിയ നാല് മാസങ്ങള്‍ക്കൊടുവില്‍ ആദ്യമായിറങ്ങിയ ടൂര്‍ണമെന്റില്‍ തന്നെ ഫൈനലിലെത്തിയിരിക്കുകയാണ് നദാല്‍. ഇരുവരും ഇതിന് മുമ്പ് 53 തവണ നേര്‍ക്കുനേര്‍ വന്നു. ജോക്കോവിച്ചിന് 27 വിജങ്ങള്‍, നദാലിന്റെ വിജയം 25. ഹാര്‍ഡ് കോര്‍ട്ടിലും ജോക്കോവിച്ചിന് തന്നെ മേല്‍ക്കൈ. നദാലിനെതിരെ 25 പോരാട്ടങ്ങളില്‍ 18ലും ജയം. എന്നാല്‍ ഏഴ് ഗാന്‍ഡ്സ്ലാം ഫൈനലുകളില്‍ നാലിലും ജോക്കോവിച്ചിനെ തോല്‍പ്പിച്ചതിന്റെ കണക്ക് നദാലിന് ആശ്വാസമാണ്.

click me!