ഇന്തൊനേഷ്യന്‍ കിരീടം തേടി സൈന ഇറങ്ങുന്നു

Published : Jan 27, 2019, 07:10 AM IST
ഇന്തൊനേഷ്യന്‍ കിരീടം തേടി സൈന ഇറങ്ങുന്നു

Synopsis

ഇരുവരും തമ്മിലുള്ള 11 മത്സരങ്ങളില്‍ മാരിന്‍ ആറും സൈന അഞ്ചും കളി വീതം ജയിച്ചിട്ടുണ്ട്. എന്നാല്‍ അവസാനം കളിച്ച 2 മത്സരത്തിലും സൈനയെ മാരിന്‍ തോൽപ്പിച്ചിരുന്നു. 2009ലും 2010ലും 2012ലും സൈന ഇന്തൊനേഷ്യയിൽ ചാംപ്യനായിട്ടുണ്ട്

ജക്കാര്‍ത്ത: ഇന്തൊനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റണില്‍ കിരീടം തേടി സൈന നെഹ്‍‍വാള്‍ ഇന്നിറങ്ങും. ഫൈനലില്‍ ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ കരോലിനാ മാരിനാണ് എതിരാളി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് ഫൈനല്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ.

ക്വാര്‍ട്ടറില്‍ പി വി സിന്ധുവിനെ മാരിന്‍ തോൽപ്പിച്ചിരുന്നു. സ്പാനിഷ് താരമായ മാരിന്‍ ടൂര്‍ണമെന്‍റില്‍ അഞ്ചാം സീഡും സൈന എട്ടാം സീഡുമാണ്. ഇരുവരും തമ്മിലുള്ള 11 മത്സരങ്ങളില്‍ മാരിന്‍ ആറും സൈന അഞ്ചും കളി വീതം ജയിച്ചിട്ടുണ്ട്. എന്നാല്‍ അവസാനം കളിച്ച 2 മത്സരത്തിലും സൈനയെ മാരിന്‍ തോൽപ്പിച്ചിരുന്നു. 2009ലും 2010ലും 2012ലും സൈന ഇന്തൊനേഷ്യയിൽ ചാംപ്യനായിട്ടുണ്ട്

PREV
click me!

Recommended Stories

ഫുട്‌ബോളും ടേബിള്‍ ടെന്നീസും സമന്വയിക്കുന്ന ടെക്‌ബോള്‍, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡലിനരികെ
ഏഷ്യൻ ഗെയിംസിന് ഭീഷണിയായി 100 കിലോ മീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ്; കായികതാരങ്ങളെ ഒഴിപ്പിപ്പിക്കാൻ ജപ്പാൻ