അന്ന് ഗോളടിച്ച് കേരളത്തെ കരയിച്ച റഫീഖ് ഒടുവില്‍ പ്രായശ്ചിത്തം ചെയ്തു

Published : Dec 14, 2016, 09:11 PM ISTUpdated : Oct 05, 2018, 03:00 AM IST
അന്ന് ഗോളടിച്ച് കേരളത്തെ കരയിച്ച റഫീഖ് ഒടുവില്‍ പ്രായശ്ചിത്തം ചെയ്തു

Synopsis

ദില്ലി: ഐഎസ്എൽ ആദ്യ സീസണിൽ കേരളത്തെ കരയിച്ച മുഹമ്മദ് റഫീക്കാണ് ഇന്നലെ ബ്ലാസ്റ്റേഴ്സിന്റെ  ജയം ഉറപ്പിച്ച ഗോള്‍  നേടിയത്.ആദ്യ സീസണിലെ ഫൈനലിൽ കൊൽക്കത്തക്ക് വേണ്ടി വിജയ ഗോൾ നേടിയത് റഫീക്ക് ആയിരുന്നു.

2014 ലെ ഐ എസ് എൽ ആദ്യ ഫൈനൽ. അത്‌ലറ്റക്കോ ഡി കൊൽക്കത്തയോട് കടുത്ത പോരാട്ടം പുറത്തെടുത്ത് മുന്നേറിയ കേരള ബ്ലാസ്റ്റേഴ്സിന്റെ നെഞ്ച് പിളർന്ന് അന്ന് കെൽക്കത്ത്യ്ക്ക് വേണ്ടി ബൂട്ട് കെട്ടിയ മുഹമ്മദ് റഫീക്കിന്റെ ഷോട്ട്. റഫീഖിന്റെ ഗോളില്‍ കേരളം കിരീടം കൈവിട്ടു.

കരഞ്ഞു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ അന്ന് കളം വിട്ടത്. രണ്ട് വർഷങ്ങൾക്കിപ്പുറം നിർണ്ണാണയ മത്സരത്തിൽ കേരളത്തിന്റെ രക്ഷകനാകാനുള്ള നിയോഗവും റഫീക്കിനു തന്നെയായിരുന്നു. തുടർച്ചയായി കിക്കുകൾ പാഴാക്കിയ ഡൽഹി ഡൈനാമോസിന്റെ പതനം പൂര്‍ണമാക്കിയ ആ ഗോൾ.

രണ്ട് മത്സരങ്ങളിലും പകരക്കാനായാണ് റഫീക്ക് കളത്തിലെത്തിയതെന്നത് കൗതുകമുണർത്തുന്ന മറ്റൊരു വസ്തുതയായി.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി; രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം
മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാരെ അമ്മാനമാടി ജയ്‌സ്വാള്‍, മികച്ച തുടക്കം നല്‍കി വൈഭവ്; രാജസ്ഥാനെതിരെ കൂറ്റന്‍ വിജയലക്ഷ്യം