രാജസ്ഥാന്‍ റോയല്‍സിനെ അജിന്‍ക്യ രഹാനെ നയിക്കും; സ്മിത്ത് സ്ഥാനമൊഴിഞ്ഞു

web desk |  
Published : Mar 26, 2018, 03:24 PM ISTUpdated : Jun 08, 2018, 05:50 PM IST
രാജസ്ഥാന്‍ റോയല്‍സിനെ അജിന്‍ക്യ രഹാനെ നയിക്കും; സ്മിത്ത് സ്ഥാനമൊഴിഞ്ഞു

Synopsis

കേപ്ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം നടത്തിയ സംഭവത്തില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്ന രാജി.

ജയ്‌പുര്‍: ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് ടീം നായക സ്ഥാനം രാജിവച്ചു.  കേപ്ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം നടത്തിയ സംഭവത്തില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്ന രാജി. ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയാണ് ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുക. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിനിന്നെങ്കിലും സ്മിത്ത് ടീമില്‍ തുടരും. 

സ്മിത്തിനെ ഒരു ടെസ്റ്റില്‍ നിന്ന് ഐസിസി വിലക്കിയതോടെ താരത്തിന്‍റെ ഐപിഎല്‍ ഭാവിയും അനശ്ചിതത്വത്തിലായിരുന്നു. സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായക സ്ഥാനത്തുനിന്ന് നീക്കുമെന്ന് നീക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിസിസിഐയുടെ നിര്‍ദേശം ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. ഇതിനിടെയാണ് സ്മിത്തിന്‍റെ പ്രഖ്യാപനം. 

വിവാദത്തെ തുടര്‍ന്ന് നേരത്തെ ഓസീസ് നായക സ്ഥാനത്ത് നിന്ന് സ്മിത്ത് രാജിവച്ചിരുന്നു. കേപ്ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചതില്‍ ക്യാപ്റ്റനും ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ഐസിസിയുടെ കണ്ടെത്തല്‍. മാച്ച് ഫീയുടെ 100 ശതമാനം പിഴയും സ്മിത്ത് അടയ്ക്കണം. 'ചുരണ്ടല്‍' ടീമിലെ മുതിര്‍ന്ന താരങ്ങളുടെ അറിവോടെയാണ് നടത്തിയതെന്ന് സ്മിത്ത് നേരത്തെ സമ്മതിച്ചിരുന്നു. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ് സ്മിത്ത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗുവാഹത്തിയില്‍ ഇന്ത്യക്ക് ടോസ്; ടീമില്‍ രണ്ട് മാറ്റം, ജസ്പ്രിത് ബുമ്ര തിരിച്ചെത്തി, വരുണിന് വിശ്രമം
ബിഗ് ബാഷില്‍ ആറാം തവണയും പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ജേതാക്കള്‍; സിഡ്‌നി സിക്‌സേഴ്‌സിനെ തകര്‍ത്തത് ആറ് വിക്കറ്റിന്