കാര്യവട്ടത്ത് മഴ വില്ലനാവുമോ എന്ന പേടിയില്‍ ആരാധകര്‍

By Web TeamFirst Published Nov 1, 2018, 10:54 AM IST
Highlights

കാത്തുകാത്തിരുന്ന കളി കണ്‍മുന്നിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കാര്യവട്ടം ഏകദിനത്തിന് മഴ ഭീഷണി. ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനാണ് ഇന്ന് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്നത്. തിരുവനന്തപുരത്ത് ഇന്ന് ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

തിരുവനന്തപുരം: കാത്തുകാത്തിരുന്ന കളി കണ്‍മുന്നിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കാര്യവട്ടം ഏകദിനത്തിന് മഴ ഭീഷണി. ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനാണ് ഇന്ന് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്നത്. തിരുവനന്തപുരത്ത് ഇന്ന് ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ഇന്നലെ വൈകിട്ട് മുതല്‍ തലസ്ഥാനത്ത് മൂടിക്കെട്ടി"യ അന്തരീക്ഷവും ചെറിയ ചാറ്റല്‍ മഴയുമുണ്ട്. രാവിലെയും ചാറ്റല്‍ മഴ തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ തുലാവര്‍ഷം തുടങ്ങുമെന്ന കാലവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.

മഴ പെയ്താലും ഓവറുകള്‍ വെട്ടിക്കുറച്ച് മത്സരം നടത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കാര്യവട്ടത്തെ ഡ്രെയിനേജ് സംവിധാനങ്ങള്‍ രാജ്യത്തെ തന്നെ മികച്ചതാണെന്നത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. മുമ്പ് ഇന്ത്യാ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരം നടന്നപ്പോഴും കനത്ത മഴ പെയ്തിട്ടും ആറോവര്‍ വീതം മത്സരം നടത്താനായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷം പേസ് ബൗളര്‍മാര്‍ക്ക് സഹയാകരമാകുമെന്നാണ് കരുതുന്നത്. ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക.

click me!