
മുംബൈ: വെസ്റ്റിന്‍ഡീസിനെതിരാട ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് യുവരാജ് സിംഗിനെയും സുരേഷ് റെയ്നയെയും ഒഴിവാക്കി. മഹേന്ദ്ര സിംഗ് ധോണിയാണ് ക്യാപ്റ്റന്‍. ട്വന്റി-20 ലോകകപ്പ് കളിച്ച ടീമിലുണ്ടായിരുന്ന ഹര്‍ദ്ദീക് പാണ്ഡ്യ, പവന്‍ നേഗി, ഹര്‍ഭജന്‍ സിംഗ്, ആശിഷ് നെഹ്‌റ, മനീഷ് പാണ്ഡെ എന്നിവരെ ഒഴിവാക്കിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന കെ എല്‍ രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, അമിത് മിശ്ര, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരെ ട്വന്റി-20 ടീമില്‍ ഉള്‍പ്പെടുത്തി.
ഈ മാസം 27നും 28നും അമേരിക്കയിലെ ഫ്ലോറിഡയാണ് വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്ക് വേദിയാവുന്നത്. ആദ്യമായാണ് അമേരിക്ക ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാവുന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് വേദിയായ ഫ്ലോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയ്‌ലില്‍ ആണ് മത്സരങ്ങള്‍. ഇന്ത്യയിലെ ആരാധകരെ കൂടി ലക്ഷ്യമിട്ട് ഇന്ത്യന്‍ സമയം 7.30നാണ് മത്സരങ്ങള്‍ തുടങ്ങുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!