രാജീവ് ശുക്ല ഐപിഎല്‍ ചെയര്‍മാനായി തുടരും

By Web DeskFirst Published Mar 30, 2017, 1:06 PM IST
Highlights

ദില്ലി: ഐപിഎല്‍ ചെയര്‍മാനായി രാജീവ് ശുക്ല തുടരും. ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദില്‍ അടുത്തമാസം അഞ്ചിന് ഐപിഎല്‍ പത്താം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിന് മുമ്പ് മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ് എന്നിവരെ ആദരിക്കുമെന്ന് രാജീവ് ശുക്ല പറഞ്ഞു.
 

click me!