രഞ്ജി ട്രോഫി: തകര്‍ന്നടിഞ്ഞ് കേരളം; മധ്യപ്രദേശിന് ലീഡ്

By Web TeamFirst Published Nov 28, 2018, 5:52 PM IST
Highlights

ഒന്നാം ഇന്നിംഗ്‌സില്‍ കേരളം വെറും 63 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ മധ്യപ്രദേശ് ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട്
വിക്കറ്റിന് 161 റണ്‍സ് എന്ന നിലയിലാണ്...
 

തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വെറും 63 റണ്‍സിന് പുറത്തായിരുന്നു. 16 റണ്‍സ് വീതമെടുത്ത അക്ഷയ് ചന്ദ്രനും വിഷ്ണു വിനോദിനും പത്ത് റണ്‍സെടുത്ത വി എ ജഗദീഷിനും മാത്രമേ രണ്ടക്കം കാണാനായുള്ളൂ. ജലജ് സക്സേനയും സഞ്ജു സാംസണും രണ്ട് റണ്‍സ് വീതമെടുത്ത് പുറത്തായി. 

രോഹന്‍ പ്രേം പൂജ്യത്തിനും ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഏഴ് റണ്‍സിനും മടങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് സെന്നുമാണ് കേരളത്തെ തകര്‍ത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 161 റണ്‍സ് എന്ന നിലയിലാണ്. മധ്യപ്രദേശിന് ഇപ്പോള്‍ 98 റണ്‍സിന്‍റെ ലീഡായി. 

അര്‍ദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ നമാന്‍ ഓജയും(53) രജത്തുമാണ്(70) ക്രീസില്‍. ആര്യമാന്‍ വിക്രം ബിര്‍ള 25 റണ്‍സിന് പുറത്തായി. ജലജ് സക്സേനയും സന്ദീപ് വാര്യരുമാണ് വിക്കറ്റ് നേടിയത്. 

click me!