ബംഗാളിനെ എറിഞ്ഞു വീഴ്‌ത്തി സന്ദീപ് വാര്യരും ബേസില്‍ തമ്പിയും; രഞ്ജിയില്‍ കേരളത്തിന് രണ്ടാം ജയം

By Web TeamFirst Published Nov 22, 2018, 3:36 PM IST
Highlights

പേസ് ബൗളിംഗ് കരുത്തില്‍ ബംഗാളിനെ കീഴടക്കി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. 5/1 എന്ന നിലയില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ബംഗാള്‍ 184 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ വിജയലക്ഷ്യമായ 41 റണ്‍സ് കേരളം ജലജ് സക്സേനയുടെ വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. സ്കോര്‍ ബംഗാള്‍ 147, 184, കേരളം 291, 41/0.

കൊല്‍ക്കത്ത: പേസ് ബൗളിംഗ് കരുത്തില്‍ ബംഗാളിനെ കീഴടക്കി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. 5/1 എന്ന നിലയില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ബംഗാള്‍ 184 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ വിജയലക്ഷ്യമായ 41 റണ്‍സ് കേരളം ജലജ് സക്സേനയുടെ വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. സ്കോര്‍ ബംഗാള്‍ 147, 184, കേരളം 291, 44/1.

വിജയലക്ഷ്യം അതിവേഗം മറികടക്കാനുള്ള ശ്രമത്തില്‍ കേരളത്തിന് രണ്ടാം ഇന്നിംഗ്സില്‍ ജലജ് സ്കസേനയുടെ വിക്കറ്റ് നഷ്ടമായി. സക്സേന 21 പന്തില്‍ 26 റണ്‍സെടുത്തു. 16 റണ്‍സുമായി അരുണ്‍ കാര്‍ത്തിക്കും രണ്ട് റണ്ണുമായി രോഹന്‍ പ്രേമും പുറത്താകാതെ നിന്നു. ജയത്തോടെ ആറു പോയന്റ് നേടിയ കേരളം കരുത്തരായ തമിഴ്നാടും ഡല്‍ഹിയുമെല്ലാം ഉള്ള ബി ഗ്രൂപ്പില്‍ 13 പോയന്റുമായി ഒന്നാം സ്ഥാനം ഉറപ്പിച്ചു. തോറ്റെങ്കിലും ആറു പോയന്റുള്ള ബംഗാള്‍ തന്നെയാണ് ഗ്രൂപ്പില്‍ ഇപ്പോഴും രണ്ടാമത്.

33 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്ത സന്ദീപ് വാര്യരും 59 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് ബംഗാളിന്റെ രണ്ടാം ഇന്നിംഗ്സ് 184 റണ്‍സില്‍ അവസാനിപ്പിച്ചത്. 26 റണ്‍സില്‍ രണ്ടാം വിക്കറ്റ് നഷ്ടമായ ബംഗാളിനെ ക്യാപ്റ്റന്‍ മനോജ് തിവാരിയും സുദീപ് ചാറ്റര്‍ജിയും ചേര്‍ന്ന് സുരക്ഷിത സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചുവെങ്കിലും മനോജ് തിവാരിയെ(62) വീഴ്ത്തി സന്ദീപ് വാര്യര്‍ കേരളം കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചത്.

തൊട്ടുപിന്നാലെ സുദീപ് ചാറ്റര്‍ജിയെയും(39) സന്ദീപ് തന്നെ മടക്കി. പൊരുതാന്‍ നോക്കിയ അനുസ്തൂപ് മജുൂംദാറെ ബേസിലും വിവേക് സിംഗിനെ(25) ജലജ് സക്സേനയും വീഴ്ത്തിയതോടെ ബംഗാളിന്റെ പോരാട്ടം അവസാനിച്ചു. ബംഗാള്‍ വാലറ്റത്തെ ബേസിലും വാര്യരും ചേര്‍ന്ന് എറിഞ്ഞിട്ടു.

click me!