രഞ്ജി ട്രോഫി: മൂന്നാം ദിവസം മഴയെടുത്തു; കേരളത്തിനെതിരെ ഹൈദരാബാദിന് ഒരു വിക്കറ്റ് നഷ്ടം

By Web TeamFirst Published Nov 3, 2018, 6:55 PM IST
Highlights

ര‌ഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്‍റെ 495 റൺസ് പിന്തുടരുന്ന ഹൈദരാബാദിന് ഒരു വിക്കറ്റ് നഷ്ടമായി. മൂന്ന് റൺസെടുത്ത അക്ഷത് റെഡ്ഡിയെ സന്ദീപ് വാര്യർ പുറത്താക്കി. മഴമൂലം വളരെ വൈകിയാണ് കളി തുടങ്ങിയത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഹൈദരാബാദ് ഒരുവിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയിലാണ്. 24 റണ്‍സുമായി തൻമയ് അഗർവാളും മൂന്ന് റണ്‍സോടെ രോഹിത് റായ്ഡുവുമാണ് ക്രീസിൽ.

തിരുനന്തപുരം: ര‌ഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്‍റെ 495 റൺസ് പിന്തുടരുന്ന ഹൈദരാബാദിന് ഒരു വിക്കറ്റ് നഷ്ടമായി. മൂന്ന് റൺസെടുത്ത അക്ഷത് റെഡ്ഡിയെ സന്ദീപ് വാര്യർ പുറത്താക്കി. മഴമൂലം വളരെ വൈകിയാണ് കളി തുടങ്ങിയത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഹൈദരാബാദ് ഒരുവിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയിലാണ്. 24 റണ്‍സുമായി തൻമയ് അഗർവാളും മൂന്ന് റണ്‍സോടെ രോഹിത് റായ്ഡുവുമാണ് ക്രീസിൽ.

നേരത്തേ, കേരളം ആറ് വിക്കറ്റിന്495 റൺസെന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ‍ഡിക്ലയർ ചെയ്തിരുന്നു. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും വി.എ ജഗദീഷിന്‍റെയും സെഞ്ച്വറിയാണ് കേരളത്തിന് കരുത്തായത്. സച്ചിൻ 147 റൺസെടുത്തപ്പോൾ
ജഗദീഷ് 113 റൺസുമായി പുറത്താവാതെ നിന്നു.

അക്ഷയ് പുറത്താവാതെ 48 റൺസുമായി ജഗദീഷിന് പിന്തുണ നൽകി. ജലജ് സക്സേന 57ഉം സഞ്ജു സാംസൺ 53ഉം റൺസെടുത്തു.

click me!