1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയം സിനിമയാകുന്നു; കപില്‍ദേവായി ബോളിവുഡ് സൂപ്പര്‍താരം

By Web DeskFirst Published Sep 25, 2017, 3:22 PM IST
Highlights

മുംബൈ: ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയം ബോളിവുഡിന്റെ വെള്ളിത്തിരയിലേക്ക്. കപിലിന്റെ ചെകുത്താന്‍മാര്‍ 1983ല്‍ നേടിയ ഐതിഹാസിക കിരീട നേട്ടമാണ് ബോളിവുഡ് സിനിമയാക്കുന്നത്. ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിംഗാണ് ചിത്രത്തില്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവാകുന്നത്. ഏക് ദാ ടൈഗര്‍, കാബൂള്‍ എക്സ്‌പ്രസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കപിലിന്റെ സ്ഥാനത്തേക്ക് രണ്‍വീറിനെ അല്ലാതെ മറ്റൊരു താരത്തെ പരിഗണിക്കാനാവില്ലായിരുന്നുവെന്ന് കബീര്‍ ഖാന്‍ ഇന്ത്യന്‍ എക്സ്‌പ്രസിനോട് പറഞ്ഞു. നേരത്തെ കപില്‍ ദേവ് ആവാനായി അര്‍ജ്ജുന്‍ കപൂറിന്റെ പേരും പറഞ്ഞുകേട്ടിരുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്ത വര്‍ഷമെ ചിത്രീകരണം ആരംഭിക്കൂ എന്നാണ് സൂചന.

1983 ലോകകപ്പില്‍ ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ഒരു സാധ്യതയും കല്‍പ്പിക്കാതിരുന്നിട്ടും കപില്‍ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ കിരീടം നേടിയത് ഇന്നും ആരാധകരെ ആവേശംകൊള്ളിക്കുന്നതാണ്. ടെലിവിഷന്‍ സജീവമല്ലാതിരുന്ന കാലത്തെ ഇന്ത്യന്‍ ജയം ഇന്ത്യയിലെ ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരും നേരിട്ടുകണ്ടിട്ടില്ല. എങ്ങനെയാണ് കപിലിന്റെ ചെകുത്താന്‍മാര്‍ ലോകത്തിന്റെ നെറുകയിലെത്തിയതെന്ന് ഇന്നത്തെ ആരാധകര്‍ക്ക് കൂടി കണ്ടറിയാന്‍ സിനിമയിലൂടെ കഴിയും.

 

click me!