ആന്‍റിഗ്വ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

Published : Feb 02, 2019, 10:34 AM IST
ആന്‍റിഗ്വ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

Synopsis

ആന്‍റിഗ്വ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലും വെസ്റ്റ് ഇന്‍ഡീസിന് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 187ന് എതിരെ ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തിട്ടുണ്ട്. 85 റണ്‍സിന്റെ ലീഡാണ് അവര്‍ക്കുള്ളത്. ഡാരന്‍ ബ്രാവോ (44), ജേസണ്‍ ഹോള്‍ഡര്‍ (19) എന്നിവരാണ് ക്രീസില്‍.  വിക്കറ്റ് നഷ്ടമില്ലാതെ 30 എന്ന നിലയിലാണ് വിന്‍ഡീസ് രണ്ടാം ദിനം ആരംഭിച്ചത്. ഒന്നാം വിക്കറ്റില്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (49), ജോണ്‍ ക്യാംപല്‍ (47)എന്നിവര്‍ 70 റണ്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ എത്തിയ ഷായ് ഹോപ്പും (44) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒരുഘട്ടത്തില്‍ 150ന് രണ്ട് എന്ന ശക്തമായ നിലയിലായിരുന്നു വിന്‍ഡീസ്.  എന്നാല്‍ പൊടുന്നനെ വീണ രണ്ട് വിക്കറ്റുകള്‍ വിനയായി. ഇതോടെ 155ന് നാല് എന്ന നിലയിലായി. തുടര്‍ന്ന് അഞ്ചിന് 186 എന്ന നിലയിലേക്കും വീണു. ഹോപ്പ്, റോസ്റ്റണ്‍ ചേസ് (4), ഷിംറോണ്‍ ഹെറ്റ്മ്യര്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഷെയ്ന്‍ ഡോര്‍വിച്ച് (31) കൂടി നഷ്ടമായതോടെ വിന്‍ഡീസ് 236ന് ആറ് എന്ന നിലയിലായി. പിന്നീട് ഹോള്‍ഡര്‍- ബ്രാവോ കൂട്ടുക്കെട്ടാണ് ടീമിനെ ഈ നിലയിലെത്തിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നും മൊയീന്‍ അലി രണ്ടും വിക്കറ്റ് വീഴ്ത്തി.

ആന്‍റിഗ്വ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലും വെസ്റ്റ് ഇന്‍ഡീസിന് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 187ന് എതിരെ ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തിട്ടുണ്ട്. 85 റണ്‍സിന്റെ ലീഡാണ് അവര്‍ക്കുള്ളത്. ഡാരന്‍ ബ്രാവോ (44), ജേസണ്‍ ഹോള്‍ഡര്‍ (19) എന്നിവരാണ് ക്രീസില്‍. 

വിക്കറ്റ് നഷ്ടമില്ലാതെ 30 എന്ന നിലയിലാണ് വിന്‍ഡീസ് രണ്ടാം ദിനം ആരംഭിച്ചത്. ഒന്നാം വിക്കറ്റില്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (49), ജോണ്‍ ക്യാംപല്‍ (47)എന്നിവര്‍ 70 റണ്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ എത്തിയ ഷായ് ഹോപ്പും (44) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒരുഘട്ടത്തില്‍ 150ന് രണ്ട് എന്ന ശക്തമായ നിലയിലായിരുന്നു വിന്‍ഡീസ്. 

എന്നാല്‍ പൊടുന്നനെ വീണ രണ്ട് വിക്കറ്റുകള്‍ വിനയായി. ഇതോടെ 155ന് നാല് എന്ന നിലയിലായി. തുടര്‍ന്ന് അഞ്ചിന് 186 എന്ന നിലയിലേക്കും വീണു. ഹോപ്പ്, റോസ്റ്റണ്‍ ചേസ് (4), ഷിംറോണ്‍ ഹെറ്റ്മ്യര്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഷെയ്ന്‍ ഡോര്‍വിച്ച് (31) കൂടി നഷ്ടമായതോടെ വിന്‍ഡീസ് 236ന് ആറ് എന്ന നിലയിലായി. പിന്നീട് ഹോള്‍ഡര്‍- ബ്രാവോ കൂട്ടുക്കെട്ടാണ് ടീമിനെ ഈ നിലയിലെത്തിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നും മൊയീന്‍ അലി രണ്ടും വിക്കറ്റ് വീഴ്ത്തി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും