ലോകം ജയിച്ച സന്തോഷത്തില്‍ ജഡേജ; വാള്‍ചുഴറ്റി സെഞ്ചുറി ആഘോഷം

Published : Oct 05, 2018, 07:55 PM IST
ലോകം ജയിച്ച സന്തോഷത്തില്‍ ജഡേജ; വാള്‍ചുഴറ്റി സെഞ്ചുറി ആഘോഷം

Synopsis

കാത്തുകാത്തിരുന്ന ടെസ്റ്റ് സെഞ്ചുറി കൈയെത്തിപ്പിടിച്ചപ്പോള്‍ അത് ശരിക്കും ആഘോഷിച്ച് രവീന്ദ്ര ജഡേജ. തന്റെ ഹോം ഗ്രൗണ്ടായ രാജ്കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടി സെഞ്ചുറി ജഡേജയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ്. സെഞ്ചുറിയില്ലാതെ 37 ടെസ്റ്റുകളിലായി 55 ഇന്നിംഗ്സുകളാണ് ജഡേജ കളിച്ചത്. ഒമ്പത് അര്‍ധസെഞ്ചുറികളായിരുന്നു ജഡേജയുടെ ഇതുവരെയുള്ള സമ്പാദ്യം.

രാജ്കോട്ട്: കാത്തുകാത്തിരുന്ന ടെസ്റ്റ് സെഞ്ചുറി കൈയെത്തിപ്പിടിച്ചപ്പോള്‍ അത് ശരിക്കും ആഘോഷിച്ച് രവീന്ദ്ര ജഡേജ. തന്റെ ഹോം ഗ്രൗണ്ടായ രാജ്കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടി സെഞ്ചുറി ജഡേജയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ്. സെഞ്ചുറിയില്ലാതെ 37 ടെസ്റ്റുകളിലായി 55 ഇന്നിംഗ്സുകളാണ് ജഡേജ കളിച്ചത്. ഒമ്പത് അര്‍ധസെഞ്ചുറികളായിരുന്നു ജഡേജയുടെ ഇതുവരെയുള്ള സമ്പാദ്യം.

മുമ്പ് രണ്ടുതവണ സെഞ്ചുറിക്ക് അടുത്തെത്തിയ ജഡേജക്ക് സെഞ്ചുറി നേട്ടം അകന്നുനിന്നു. 2016-2017ല്‍ ഇംഗ്ലണ്ടിനെതിരെ മൊഹാലിയില്‍ നേടിയ 90 റണ്‍സായിരുന്നു ഇതിന് മുമ്പ് ജഡേജയുടെ ഉയര്‍ന്ന സ്കോര്‍. കഴിഞ്ഞമാസം നടന്ന ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ സെഞ്ചുറിക്ക് അടുത്തെത്തിയെങ്കിലും 86 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ആദ്യ സെഞ്ചുറിക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിക്കേണ്ടിവന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് ജഡേജ. ആദ്യ ടെസ്റ്റ് സെഞ്ചുറിക്കായി 150 ഇന്നിംഗ്സ് കളിക്കേണ്ടിവന്ന അനില്‍ കുംബ്ലെയും 121 ഇന്നിംഗ്സ് കളിച്ചിട്ടുള്ള ഹര്‍ഭജന്‍ സിംഗുമാണ് ജഡേജയുടെ മുന്‍ഗാമികള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍