വിന്‍ഡീസ് താരത്തെ റണ്ണൗട്ടാക്കാന്‍ ജഡേജയുടെ അതിസാഹസം; അന്തംവിട്ട് കോലിയും അശ്വിനും

Published : Oct 05, 2018, 05:30 PM IST
വിന്‍ഡീസ് താരത്തെ റണ്ണൗട്ടാക്കാന്‍ ജഡേജയുടെ അതിസാഹസം; അന്തംവിട്ട് കോലിയും അശ്വിനും

Synopsis

വെറുതെയല്ല ആരാധകര്‍ രവീന്ദ്ര ജഡേജയെ സര്‍ ജഡേജയെന്ന് വിളിക്കുന്നത്. സ്വന്തം ഗ്രൗണ്ടില്‍ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയതിന് പിന്നാലെ ഫീല്‍ഡിംഗിനിടെ വിന്‍ഡീസ് ബാറ്റ്സ്മാന്‍ ഷിമ്റോണ്‍ ഹെറ്റ്മെറിനെ ജഡേജ റണ്ണൗട്ടാക്കിയത് കണ്ട് ആരാധകര്‍ മാത്രമല്ല ക്യാപ്റ്റന്‍ കോലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങളും അന്തം വിട്ടു.  

രാജ്കോട്ട്: വെറുതെയല്ല ആരാധകര്‍ രവീന്ദ്ര ജഡേജയെ സര്‍ ജഡേജയെന്ന് വിളിക്കുന്നത്. സ്വന്തം ഗ്രൗണ്ടില്‍ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയതിന് പിന്നാലെ ഫീല്‍ഡിംഗിനിടെ വിന്‍ഡീസ് ബാറ്റ്സ്മാന്‍ ഷിമ്റോണ്‍ ഹെറ്റ്മെറിനെ ജഡേജ റണ്ണൗട്ടാക്കിയത് കണ്ട് ആരാധകര്‍ മാത്രമല്ല ക്യാപ്റ്റന്‍ കോലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങളും അന്തം വിട്ടു.

വിന്‍ഡീസ് ഇന്നിംഗ്സിന്റെ പന്ത്രണ്ടാം ഓവറിലായിരുന്നു നാടകീയമായ സംഭവങ്ങളുടെ തുടക്കം. മിഡ് വിക്കറ്റിലേക്ക് പന്ത് തട്ടിയിട്ട ഹെറ്റ്മെര്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുള്ള സുനില്‍ ആംബ്രിസിനെ റണ്ണിനായി വിളിച്ചു. എന്നാല്‍ പന്ത് നേരെ ചെന്നത് ജഡേജയുടെ കൈകകളിലായിരുന്നു. ഇതിനിടെ റണ്ണെടുക്കുന്നതിലെ ആശയക്കുഴപ്പം ഹെറ്റ്മെറും ആംബ്രിസും ഒരേസമയം ബാറ്റിംംഗ് ക്രീസിലെത്തി. റണ്ണൗട്ടാക്കാനായി മിഡ് വിക്കറ്റില്‍ നിന്ന് വിക്കറ്റിനടുത്തേക്ക് ജഡേജ ഓടിയെത്തുന്നതിനിടെ ഹെറ്റ്മെര്‍ വീണ്ടും തിരിച്ച് ഓടി.

ഹെറ്റ്മെറിനെ കളിയാക്കി അടിവെച്ച് അടിവെച്ച് ക്രീസിനടുത്തെത്തിയ ജഡേജ ക്രീസിന് തൊട്ടടുത്തുവെച്ച് പന്ത് വിക്കറ്റിലേക്ക് എറിഞ്ഞു. ഹിറ്റ്മെര്‍ റണ്ണൗട്ടാവുകയും ചെയ്തു. ജഡേജയുടെ ത്രോ അല്‍പം പിഴച്ചിരുന്നെങ്കില്‍ ഹിറ്റ്മെര്‍ ക്രീസിലെത്തിയേനെ. അനായാസ റണ്ണൗട്ടിനെ തമാശയാക്കിയ ജഡേജയുടെ നടപടി കണ്ട് ക്യാപ്റ്റ്ന്‍ വിരാട് കോലിയും ബൗള്‍ ചെയ്തിരുന്ന അശ്വിനും അന്തംവിട്ടു. എന്നാല്‍ സ്വതസിദ്ധമായ ചിരിയോടെ ജഡേജ ആ റണ്ണൗട്ട് ആഘോഷിക്കുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍