
രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 24-ാം ടെസ്റ്റ സെഞ്ചുറി സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍. ഏറ്റവും കുറഞ്ഞ ഇന്നിംഗ്സുകളില്‍ 24 ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് കോലി സ്വന്തം പേരിലെഴുതിയത്. 71 ടെസ്റ്റുകളിലെ 123 ഇന്നിംഗ്സുകളില്‍ നിന്നാണ് കോലി 24-ാം സെഞ്ചുറിയിലെത്തിയത്. 66 ഇന്നിംഗ്സുകളില്‍ 24 സെഞ്ചുറി തികച്ച ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ മാത്രമാണ് ഈ നേട്ടത്തില്‍ കോലിക്ക് മുന്നില്‍.
ഇതിനുപുറമെ തുടര്‍ച്ചയായ മൂന്ന് വര്‍ഷം ടെസ്റ്റില്‍ ആയിരം റണ്‍സ് പിന്നിടുന്ന ആദ്യ നായകനെന്ന റെക്കോര്‍ഡും കോലി സ്വന്തം പേരിലാക്കി. തുടര്‍ച്ചയായ മൂന്ന് വര്‍ഷം ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനുമാണ് കോലി. ഈ വര്‍ഷം ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്റ്സ്മാനാണ് കോലി. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സും കോലിയുടെ പേരിലാണ്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലുമായി 25 മത്സരങ്ങളില്‍ 1913 റണ്‍സാണ് കേലിയുടെ പേരിലുള്ളത്. 32 മത്സരങ്ങളില്‍ നിന്ന് 1563 റണ്‍സ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടാണ് കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും കോലി ഇന്ന് സ്വന്തമാക്കി. സൗരവ് ഗാംഗുലിയെ ആണ് കോലി മറികടന്നത്. ക്യാപ്റ്റനെന്ന നിലയില്‍ 110 കളികളില്‍ നിന്ന് 1692 റണ്‍സാണ് കോലിയുടെ പേരിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!