കോപ്പ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡിന് ജീവന്‍മരണപോരാട്ടം

Web Desk |  
Published : Jan 25, 2017, 04:03 AM ISTUpdated : Oct 05, 2018, 01:56 AM IST
കോപ്പ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡിന് ജീവന്‍മരണപോരാട്ടം

Synopsis

കഴിഞ്ഞയാഴ്ച സാന്റിയാഗോ ബെര്‍ണബോവില്‍ സെല്‍റ്റയില്‍ നിന്നേറ്റ ഷോക്കിന് അതേ നാണയത്തില്‍ റയലിന് ഇന്ന് മറുപടി നല്‍കണം. ഇല്ലെങ്കില്‍ കോപ്പ ഡെല്‍ റെ കപ്പിന്റെ സെമി കാണാതെ സിദാന്റെ കുട്ടികള്‍ പുറത്താകും. പുതുവര്‍ഷത്തില്‍ കാര്യങ്ങള്‍ ശുഭകരമല്ല റയലിന്. നാല്‍പത് തുടര്‍ജയങ്ങളുമായെത്തിയ റയല്‍ ലാലീഗയില്‍ സെവിയയോട് തോറ്റു. തൊട്ടു പിന്നാലെയായിരുന്നു കോപ്പ ഡെല്‍റെ കപ്പിന്റെ ആദ്യ പാദ ക്വാര്‍ട്ടറില്‍ സെല്‍റ്റയോട് 2-1  ന് തോറ്റത്. അതും സ്വന്തം തട്ടകത്തില്‍.

പരിക്കേറ്റ ലൂക്കാ മോഡ്രിച്ചും മാര്‍സെല്ലോയും ഇന്ന് റയല്‍ നിരയിലുണ്ടാവില്ല. കളിമെനയുന്ന മോഡ്രിച്ചും എതിരാളിയുടെ ആക്രമണങ്ങളുടെ മുനയൊടിക്കുന്ന മാര്‍സെല്ലൊയും ഇല്ലാത്തത് ടീമിന് കനത്ത പ്രഹരമാണ്. ഇതുവരെ പ്രമുഖര്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളെ വച്ചായിരുന്നു സിദ്ദാന്റെ പരീക്ഷണങ്ങള്‍. എന്നാല്‍ ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ ഇറക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഇന്ന് സിദാന് മുന്നിലില്ല. അതേസമയം സെല്‍റ്റക്ക് മുന്നില്‍ സെമിയില്‍ കടക്കാനുള്ള സുവര്‍ണാവസരമാണുള്ളത്. മത്സരം നടക്കുന്നത് സ്വന്തം തട്ടകത്തിലാണ്. എവേ ഗോളിന്റെ ആനുകൂല്യം. കളി സമനില പിടിച്ചാലും അടുത്ത റൗണ്ട് ഉറപ്പ്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് ഐബറിനെ നേരിടും. ആദ്യ പാദത്തിലെ മൂന്ന് ഗോള്‍ ജയത്തിന്റെ ആനുകൂല്യവുമായാണ് സിമിയോണിയും സംഘവും ഇറങ്ങുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മദ്യപിച്ച് പരുക്ക് വരുത്തിവെച്ചവര്‍ക്ക് വിമര്‍ശനങ്ങളില്ല, എന്റെ കാര്യം അങ്ങനെയല്ല'; വിരമിക്കല്‍ സന്ദേശത്തില്‍ ഖവാജ
'അവന്‍ കതകില്‍ മുട്ടുകയല്ല, തകര്‍ക്കുകയാണ്'; സര്‍ഫറാസ് ഖാനെ സിഎസ്‌കെ പ്ലേയിംഗ് ഇലവനില്‍ വേണമെന്ന് അശ്വിന്‍