അവധിക്കാലമല്ലേ വരുന്നത്, ന്നാ പിന്നെ കളി തുടങ്ങുവല്ലേ! ദേ സമ്മർ ക്യാമ്പ് തുടങ്ങുന്നു, രജിസ്ട്രേഷൻ വിവരങ്ങൾ

Published : Mar 13, 2024, 09:28 PM IST
അവധിക്കാലമല്ലേ വരുന്നത്, ന്നാ പിന്നെ കളി തുടങ്ങുവല്ലേ! ദേ സമ്മർ ക്യാമ്പ് തുടങ്ങുന്നു, രജിസ്ട്രേഷൻ വിവരങ്ങൾ

Synopsis

ടെന്നിസ്, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ്, നീന്തല്‍, ജിംനാസ്റ്റിക്‌സ്, കരാട്ടെ, ബാഡ്മിന്റണ്‍, ഫിറ്റ്‌നസ് ട്രെയിനിങ്, ഫുട്‌ബോള്‍, ജൂഡോ തുടങ്ങി പത്തോളം കായിക ഇനങ്ങളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്

തിരുവനന്തപുരം: മധ്യവേനല്‍ അവധിക്കാലത്ത് കുട്ടികളുടെ കായിക ശേഷി പരിപോഷിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഒരുക്കുന്ന സമ്മര്‍ ക്യാമ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ടെന്നിസ്, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ്, നീന്തല്‍, ജിംനാസ്റ്റിക്‌സ്, കരാട്ടെ, ബാഡ്മിന്റണ്‍, ഫിറ്റ്‌നസ് ട്രെയിനിങ്, ഫുട്‌ബോള്‍, ജൂഡോ തുടങ്ങി പത്തോളം കായിക ഇനങ്ങളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

ഇന്ത്യയിൽ എവിടെ നിന്നും വിളിക്കാം, രാവിലെ 8 - രാത്രി 8 വരെ സേവനം; പൗരത്വ നിയമഭേദഗതി അപേക്ഷകർക്ക് ഹെൽപ് ലൈൻ ഉടൻ

വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്‌പോട്‌സ് ഹബ്ബ്, കുമാരപുരം ടെന്നീസ് അക്കാദമി, വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച്, ജി വി രാജ സ്‌കൂള്‍ മൈലം എന്നിവിടങ്ങളിലാണ് സമ്മര്‍ ക്യാമ്പുകള്‍ നടക്കുന്നത്. ജിമ്മി ജോര്‍ജ് സ്‌പോട്‌സ് ഹബ്ബില്‍ നീന്തല്‍, ബാഡ്മിന്റണ്‍, ജിംനാസ്റ്റിക്, കരാട്ടെ എന്നിവ പരിശീലിപ്പിക്കും. ടെന്നീസ് അക്കാദമിയില്‍ ടെന്നിസും ഷൂട്ടിംഗ് റേഞ്ചില്‍ ഷൂട്ടിംഗ്, ടേബിള്‍ ടെന്നീസ് എന്നിവയും പരിശീലിപ്പിക്കും.

ഫുട്‌ബോളിനും ഫിറ്റ്‌നസ് ട്രൈനിങ്ങിനുമായി മൈലം ജി വി രാജ സ്‌കൂളില്‍ പരിശീലന കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. മിതമായ ഫീസില്‍ വിദഗ്ധ പരിശീലകരുടെ സേവനമാണ് ഒരുക്കിയിട്ടുള്ളത്. ഏപ്രില്‍ 4 മുതല്‍ മെയ് 31 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷന് sportskeralasummercamp.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക്: 6282902473.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്