ഇന്ത്യന്‍ ടീം അംഗം ബലാത്സംഗക്കുറ്റത്തിന് സിംബ്‌ബാ‌വെയില്‍ അറസ്റ്റില്‍ ?

Published : Jun 18, 2016, 08:25 PM ISTUpdated : Oct 04, 2018, 05:17 PM IST
ഇന്ത്യന്‍ ടീം അംഗം ബലാത്സംഗക്കുറ്റത്തിന് സിംബ്‌ബാ‌വെയില്‍ അറസ്റ്റില്‍ ?

Synopsis

ഹരാരെ: സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെ ബലാത്സംഗക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ താമിക്കുന്ന ഹരാരെയിലെ മൈക്കല്‍സ് ഹോട്ടലില്‍ താമസിക്കുന്ന സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. മദ്യലഹരിയിലായിരുന്ന ടീം അംഗം ലോബിയില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് ആരോപണം.

ഹരാരെ പോലീസ് കമ്മീഷണര്‍ ചാരിറ്റി ചാരംബ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ കളിക്കാരനാണോ സപ്പോര്‍ട്ട് സ്റ്റാഫാണോ അറസ്റ്റിലായതെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാവില്ലെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. ആരോപണവിധേയനായ ടീം അംഗത്തെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്നമായി വളരാന്‍ സാധ്യതയുള്ളതിനാല്‍ കരുതലോടെയാണ് സിംബാബ്‌വെ പോലീസ് കേസ് കൈകാര്യം ചെയ്യുന്നത്. അറസ്റ്റ് ഒഴിവാക്കാനായി സിംബാബ്‌വെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹോട്ടലില്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ ടീമിലെ കളിക്കാരന്‍ തന്നെയാണോ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്തമായി പറയാന്‍ ഹരാരെ പോലീസ് ഇതുവരെ തയാറായിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ താരങ്ങളൊഴികെ വിദേശികളാരും ഈ ഹോട്ടലില്‍ താമസിക്കുന്നില്ലെന്നും അറസ്റ്റിലായത് ഇന്ത്യക്കാരനാണെന്നും അവര്‍ സ്ഥിരീകരിക്കുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കൂറ്റൻ ജയം നേടിയിട്ടും ഇന്ത്യ വിൻഡീസിന് പിന്നിൽ തന്നെ; ദുബെയുടെ 2 ഓവറുകള്‍ പാരയായി, ഇനി വിധി നിർണ്ണയിക്കുക കൊൽക്കത്ത
അവിശ്വസനീയം,'ഫുട്ബോൾ' കളിച്ച് ബുമ്രയുടെ മരണ യോർക്കർ അതിജീവിച്ച് ടോപ് സ്കോററായി ബ്രയാന്‍ ബെന്നറ്റ്