ടി20: സിംബാബ്‌വെയ്‌ക്കു മികച്ച സ്‌കോര്‍; ഇന്ത്യയ്‌ക്കു ജയിക്കാന്‍ 171

Web Desk |  
Published : Jun 18, 2016, 12:42 PM ISTUpdated : Oct 05, 2018, 03:21 AM IST
ടി20: സിംബാബ്‌വെയ്‌ക്കു മികച്ച സ്‌കോര്‍; ഇന്ത്യയ്‌ക്കു ജയിക്കാന്‍ 171

Synopsis

ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്‌ക്കു ജയിക്കാന്‍ 171 റണ്‍സ് വേണം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ആറിന് 170 റണ്‍സെടുക്കുകയായിരുന്നു. പുറത്താകാതെ 54 റണ്‍സെടുത്ത എല്‍ട്ടണ്‍ ചിഗുംബുരയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 54 റണ്‍സെടുത്ത ചിഗുംബുര ഏഴു സിക്‌സറുകളും ഒരു ബൗണ്ടറിയും അടിച്ചു. മാല്‍കോം വാളര്‍ 30 റണ്‍സെടുത്തപ്പോള്‍ ഹാമില്‍ട്ടണ്‍ മസകാഡ്‌സ 25 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ചിഗുംബുര നടത്തിയ വെടിക്കെട്ടാണ് സിംബാബ്‌വെയുടെ സ്‌കോര്‍ 170ല്‍ എത്തിച്ചത്. അവസാനത്തെ ഓവറില്‍ ബംറയ്ക്കെതിരെ രണ്ടു സിക്‌സര്‍ പായിച്ച ചിഗുംബുര പത്തൊമ്പതാമത്തെ ഓവറില്‍ ഉനദ്കതിനെതിരെ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും നേടി. ഇന്ത്യയ്‌ക്കു വേണ്ടി ജസ്‌പ്രിത് ബംറ രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ റിഷി ധവാന്‍, അക്ഷര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൂറ്റൻ ജയം നേടിയിട്ടും ഇന്ത്യ വിൻഡീസിന് പിന്നിൽ തന്നെ; ദുബെയുടെ 2 ഓവറുകള്‍ പാരയായി, ഇനി വിധി നിർണ്ണയിക്കുക കൊൽക്കത്ത
അവിശ്വസനീയം,'ഫുട്ബോൾ' കളിച്ച് ബുമ്രയുടെ മരണ യോർക്കർ അതിജീവിച്ച് ടോപ് സ്കോററായി ബ്രയാന്‍ ബെന്നറ്റ്