ഋഷഭ് പന്ത് കാര്യവട്ടത്ത്; നാളെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കളിക്കും

Published : Jan 28, 2019, 09:19 PM IST
ഋഷഭ് പന്ത് കാര്യവട്ടത്ത്; നാളെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കളിക്കും

Synopsis

നാളെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് ഋഷഭ് പന്ത് കളിക്കും. അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലാണ് ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്തിയിരുന്നത്. മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് തന്നെ താരം ക്ഷണിക്കപ്പെട്ടേക്കാം.

തിരുവനന്തപുരം: നാളെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് ഋഷഭ് പന്ത് കളിക്കും. അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലാണ് ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്തിയിരുന്നത്. മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് തന്നെ താരം ക്ഷണിക്കപ്പെട്ടേക്കാം. പന്ത് ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ് പന്തെന്ന് ഇന്ത്യയുടെ ചീഫ് സെലക്റ്റര്‍ എം.എസ്.കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. 

ആദ്യ മൂന്ന് ഏകദിനത്തില്‍ ക്യാപ്റ്റനായിരുന്ന അജിന്‍ക്യ നാട്ടിലേക്ക് മടങ്ങും. രഹാനെയ്‌ക്കൊപ്പം ശ്രേയാസ് അയ്യര്‍, ഹനുമാ വിഹാരി, ക്രുനാല്‍ പാണ്ഡ്യ, ഇഷാന്‍ കിഷന്‍, മായങ്ക് മര്‍ക്കണ്ഡേ, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരും നാട്ടിലേക്ക് മടങ്ങും. ഇവര്‍ക്ക് പകരം റിക്കി ബൂയി, സിദ്ധേഷ് ലാഡ്, ഹിമ്മത് സിങ്, ഋഷഭ് പന്ത്, ദീപക് ഹൂഡ, രാഹുല്‍ ചാഹര്‍, ആവേശ് ഖാന്‍ എന്നിവരാണ് ടീമിലെത്തിയത്. അങ്കിത് ബാവ്‌നെയാണ് ടീമിനെ നയിക്കുക.

ഇന്ത്യ എയുടെ സാധ്യതാ ടീം: കെ.എല്‍. രാഹുല്‍, അങ്കിത് ബാവ്‌നെ (ക്യാപ്റ്റന്‍), റിക്കി ബുയി/ഹിമത് സിങ്, സിദ്ധേശ് ലാഡ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ജയന്ത് യാദവ്/ഷാര്‍ദുള്‍ ഠാകൂര്‍, നവ്ദീപ് സൈനി, ആവേശ് ഖാന്‍.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് ടീമിനുള്ള 'മരണവാറന്റ്'; ആഞ്ഞടിച്ച് സഞ്ജയ് മഞ്ജരേക്കര്‍
ടീമിനൊപ്പം ഹാര്‍ദിക് ഇല്ല, ചര്‍ച്ചയായി ക്യാപ്റ്റന്‍റെ അസാന്നിധ്യം, ആർസിബിക്കെതിരെയും സൂര്യ തന്നെ മുംബൈയെ നയിക്കും