റോബര്‍ട്ടോ മാന്‍ചിനി ഇറ്റാലിയന്‍ പരിശീലകന്‍

Web Desk |  
Published : May 15, 2018, 06:29 PM ISTUpdated : Jun 29, 2018, 04:23 PM IST
റോബര്‍ട്ടോ മാന്‍ചിനി ഇറ്റാലിയന്‍ പരിശീലകന്‍

Synopsis

രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടു ബലോട്ടെല്ലിയെ തിരിച്ചുവിളിക്കുമോയെന്നത് ശ്രദ്ധേയം

റോം: റോബര്‍ട്ടോ മാന്‍ചിനിയെ ഇറ്റാലിയന്‍ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകന്‍ ആയി നിയമിച്ചു. രണ്ട് വര്‍ഷത്തെ കരാറില്‍ മാന്‍ചിനി ഒപ്പിട്ടു. നേരത്തേ സെനിത്ത് സെന്‍റ് പീറ്റേഴ്സ്ബര്‍ഗിന്‍റെ പരിശീലകനായിരുന്നു മാന്‍ചിനി. ഈ മാസം 28ന് സൗദി അറേബ്യക്കെതിരായ സൗഹൃദ മത്സരമാണ് മാന്‍ചിനിയുടെ ആദ്യ പരീക്ഷണം. ലോകകപ്പ് യോഗ്യത നേടാതെ ഇറ്റലി പുറത്തായതിന് പിന്നാലെ പരിശീലകന്‍ വെന്‍റുറയെ പുറത്താക്കിയിരുന്നു. 

ഇറ്റലി പരിശീലക പദവി വാഗ്ദാനം ചെയ്ത കാര്‍ലോ ആഞ്ചലോട്ടി, ആഴ്സനലിലേക്ക് പോകാന്‍ താത്പര്യം പ്രകടിപ്പിച്ചതോടെയാണ് മാന്‍ചിനിക്ക് നറുക്ക് വീണത്.  മുന്‍പ് മാഞ്ചസ്റ്റര്‍ സിറ്റി, ഇന്‍റര്‍ മിലാന്‍, ഗലാട്ടസാരെ ടീമുകളുടെ പരിശീലകനായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായിരുന്നപ്പോള്‍ മാന്‍ചിനിയുമായി ഉടക്കിയ മരിയോ ബലോട്ടെല്ലിയെ ഇറ്റാലിയന്‍ ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കുമോയെന്നത് ശ്രദ്ധേയമാകും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്ലിൽ കളിക്കാര്‍ക്കൊപ്പം ഇനി ഗേൾഫ്രണ്ട്സ് വേണ്ട, പുതിയ മാർഗരേഖയുമായി നിലപാട് കടുപ്പിക്കാൻ ബിസിസിഐ
ആവേശപ്പോരില്‍ പഞ്ചാബ് വീണു, ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്, പ്ലേ ഓഫ് പോരാട്ടം കനക്കുന്നു