ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ മൂന്നാം റൗണ്ടില്‍

Published : Jan 16, 2019, 03:25 PM IST
ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ മൂന്നാം റൗണ്ടില്‍

Synopsis

ആദ്യ സെറ്റില്‍ ഫെഡററുടെ സര്‍വ് ബ്രേക്ക് ചെയ്ത് ലോക റാങ്കിംഗില്‍ 189-ാം സ്ഥാനക്കാരനായ ഇവാന്‍ രണ്ടാം സെറ്റ് ടൈ ബ്രേക്കറിലാണ് കൈവിട്ടത്.

മെല്‍ബണ്‍: നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. ബ്രിട്ടീഷ് താരം ‍ഡാന്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് ഫെഡറര്‍ മൂന്നാം റൗണ്ടിലെത്തിയത്. സ്കോര്‍  7-6(5), 7-6(3), 6-3.

ആദ്യ സെറ്റില്‍ ഫെഡററുടെ സര്‍വ് ബ്രേക്ക് ചെയ്ത് ലോക റാങ്കിംഗില്‍ 189-ാം സ്ഥാനക്കാരനായ ഇവാന്‍ രണ്ടാം സെറ്റ് ടൈ ബ്രേക്കറിലാണ് കൈവിട്ടത്. അതേസമയം, അഞ്ചാം സീഡ് കെവിന്‍ ആന്‍ഡേഴ്സനെ ഫ്രാന്‍സിസ് ടിയാഫോ അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്ന് സെറ്റുകളിലായിരുന്നു ടിയാഫോയുടെ വിജയം. സ്കോര്‍ 4-6 6-4 6-4 7-5.

മുന്‍ യുഎശ് ഓപ്പണ്‍ ജേതാവ് സൊളാന്‍സ് സ്റ്റീഫന്‍സും മൂന്നാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. ടിമേയ ബാബോസിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് സൊളാനെ സ്റ്റീഫന്‍സ് മൂന്നാം റൗണ്ടിലെത്തിയത്. വനിതകളില്‍ കരോലിന്‍ വോസ്നിയാക്കിയും മൂന്നാം റൗണ്ടിലെത്തി.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു