ധോണിപ്പടയ്ക്ക് ആറാം തോല്‍വി

Published : May 02, 2016, 02:49 AM ISTUpdated : Oct 05, 2018, 03:20 AM IST
ധോണിപ്പടയ്ക്ക് ആറാം തോല്‍വി

Synopsis

ഐ പി എല്ലില്‍ പൂനെ സൂപ്പര്‍ജെയ്ന്‍റ്സിന് ആറാം തോല്‍വി. മുംബൈ ഇന്ത്യന്‍സ് 8 വിക്കറ്റിന് പൂനെയെ തോല്‍പിച്ചു. പൂനെയുടെ 159 റണ്‍സ് മുംബൈ 9 പന്ത് ശേഷിക്കേ മറികടന്നു.

പതിനെട്ടടവും പയറ്റിയിട്ടും ധോണിക്ക് രക്ഷയില്ല. തോല്‍വിയോടു തോല്‍വി. പൂനെയുടെ 159 റണ്‍സ് രോഹിത് ശര്‍മയുടെ ബാറ്റിന് വെല്ലുവിളിയേ ആയിരുന്നില്ല. മുംബൈ ക്യാപ്റ്റന്‍റെ ബാറ്റില്‍നിന്ന് പറന്നത്  എട്ട് ഫോറും മൂന്ന് സിക്‌സും. 

രോഹിത്  85 നോട്ടൗട്ട്. മാന്‍ ഓഫ് ദ മാച്ച്. അഞ്ചാം ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. സൗരഭ് തിവാരിയുടെ 57 റണ്‍സും സ്റ്റീവന്‍ സ്മിത്തിന്റെ 45 റണ്‍സുമാണ് പൂനെ സ്‌കോര്‍ 159ല്‍ എത്തിച്ചത്. 

അവസാന ഓവറുകളിലെ കുറഞ്ഞ ഓവര്‍നിരക്ക് പൂനെയ്ക്ക് തിരിച്ചടിയായി. ബുംറ മൂന്ന് വിക്കറ്റുമായി പൂനെ വിജയത്തില്‍ നിര്‍ണായകമായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ന്യൂസിലൻഡ് നിസാരല്ല, ടി20 ലോകകപ്പിലെ ഇന്ത്യയുടെ തല അരിയുന്നവർ; ചരിത്രം തിരുത്തുമോ സൂര്യ?
'ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ക്കേണ്ടി വന്നാല്‍, അതിനും തയ്യാര്‍'; മിച്ചല്‍ സാന്റ്‌നറുടെ വെല്ലുവിളി