കേരളത്തിന് സഹായവുമായി ഇറ്റാലിയന്‍ ക്ലബ് റോമ

Published : Aug 23, 2018, 11:29 PM ISTUpdated : Sep 10, 2018, 04:57 AM IST
കേരളത്തിന് സഹായവുമായി ഇറ്റാലിയന്‍ ക്ലബ് റോമ

Synopsis

റോമയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യമത്സരത്തിലെ അഞ്ച് ജേഴ്‌സികളാണ് റോമ ലേലം ചെയ്യുക. 

റോമ: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് വേണ്ടി ഇറ്റാലിയന്‍ ക്ലബ് എഎസ് റോമ ജേഴ്‌സികള്‍ ലേലം ചെയ്യും. റോമ ക്ലബിന്റെ ട്വിറ്റര്‍ പേജാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. റോമയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യമത്സരത്തിലെ അഞ്ച് ജേഴ്‌സികളാണ് റോമ ലേലം ചെയ്യുക. 

അടുത്ത ചൊവ്വാഴ്ചയാണ് റോമയുടെ ആദ്യ ഹോംമാച്ച്. ആറ്റ്‌ലാന്റയാണ് റോമയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ റോമ ടൊറിനോയെ തോല്‍പ്പിച്ചിരുന്നു. ട്വീറ്റില്‍ കുറിച്ചത് ഇങ്ങനെ... സീരി എയില്‍ ഞങ്ങളുടെ ആദ്യ ഹോം മാച്ചിന് ശേഷം, ക്ലബ് ആ മത്സരത്തിലെ അഞ്ച്  ജേഴ്‌സികള്‍ ലേലം ചെയ്യും. ആദ്യ ഇലവനില്‍ കളിച്ച അഞ്ച് ജേഴ്‌സികളാണ് ലേലത്തിന് വെയ്ക്കുക. അതിലൂടെ ലഭിക്കുന്ന പണം കേരളത്തില്‍ പ്രളയം കാരണം ദുരിതം അനുഭവിക്കുന്നവര്‍ക്കും കേരളത്തിന്റെ പുനഃര്‍നിര്‍മാണത്തിനും ചെലവഴിക്കും. എന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ, കേരളത്തില്‍ പ്രളയത്തില്‍ അകപ്പെട്ടവരെപ്പറ്റിയുള്ള ചിന്തകളിലാണ് റോമയെന്നാണ് ക്ലബ് ട്വീറ്റ് ചെയ്തിരുന്നു. അധികൃതരുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും ക്ലബ് അറിയിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ ആരാധകരോടും സംഭവന നല്‍കാനും ക്ലബ് ആവശ്യപ്പെട്ടു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്
ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല