റൊണാള്‍ഡീഞ്ഞോ ബൂട്ടഴിക്കുന്നു

Published : Sep 08, 2016, 12:42 PM ISTUpdated : Oct 04, 2018, 06:46 PM IST
റൊണാള്‍ഡീഞ്ഞോ ബൂട്ടഴിക്കുന്നു

Synopsis

സാവോപോളോ: ബ്രസീലിയൻ ഫുട്ബോൾ വിസ്മയം റൊണാൾഡീഞ്ഞോ വിരമിക്കുന്നു. അടുത്ത സീസണോടെ വിരമിക്കുമെന്ന് റൊണാൾഡീഞ്ഞോ പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ റൊണാള്‍ഡീഞ്ഞോ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍  റൊണാള്‍ഡീഞ്ഞോയുടെ വിരമിക്കല്‍ പ്രഖ്യാപനം ഇന്ത്യന്‍ രാധകരെയും നിരാശരാക്കി.

റൊണാള്‍ഡഞ്ഞോയെപ്പോലെ ഇത്ര മനോഹരമായി ഫുട്ബോളിനെ മെരുക്കിയൊരു കളിക്കാരനെ നാം കണ്ടിട്ടുണ്ടാവില്ല. കളിക്കളത്തിൽ ഫുട്ബോളിനെ സംസാരിപ്പിച്ച മാന്ത്രികൻ. റൊണാൾഡീഞ്ഞോ മാജിക്കിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2002 ലോകകപ്പിൽ  ഇംഗ്ലണ്ടിനെതിരെ ഈ നേടിയ ഗോൾ. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ മാത്രമല്ല, ബാഴ്സലോണയിലും എസി മിലാനിലും പി എസ്‌ജിയിലുമെല്ലാം റൊണാൾഡീഞ്ഞോ വിസ്മയം തീർത്തു.  ഈസീസണിൽ ഇന്ത്യൻ ഫുട്സാൽ ലീഗിലും കണ്ടു റൊണാൾഡീഞ്ഞോ മാജിക്ക്.

രണ്ട് തവണ ലോകഫുട്ബോളർ. ലോകകപ്പ്, കോപ്പ അമേരിക്ക, കോൺഫെഡറേഷൻ കപ്പ്കിരീടങ്ങൾ. ചാംപ്യൻസ് ലീഗ് അടക്കമുള്ള ക്ലബ് കിരീടങ്ങളും. നേട്ടങ്ങളുടെ നെറുകയില്‍ നിന്ന് 36കാരനായ റൊണാൾഡീഞ്ഞോ ബൂട്ടഴിക്കുകയാണ്. പ്രായമായി. ചുറുചുറുക്കോടെ കളിക്കാൻ ഇനി കഴിയില്ല. അടുത്ത സീസണോടെ വിടപറയുകയാണെന്ന് റൊണാൾഡീഞ്ഞോ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

തിലകിന് സെഞ്ചുറി, അശ്വിനിക്ക് നാല് വിക്കറ്റ്; വിജയവഴിയില്‍ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്തിനെ തകര്‍ത്തത് 99 റണ്‍സിന്
അപൂർവ രോഗത്തിന്റെ നാലാം ഘട്ടം, ദില്ലിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ