റൊണാള്‍ഡോയുടെ വില്‍പ്പന: നഷ്ടം റയലിന്

Web Desk |  
Published : Jul 17, 2018, 07:02 PM ISTUpdated : Oct 02, 2018, 04:25 AM IST
റൊണാള്‍ഡോയുടെ വില്‍പ്പന: നഷ്ടം റയലിന്

Synopsis

112 ദശലക്ഷം യൂറോയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വില്‍പ്പനയോടെ  റയലിന് നഷ്ടമായതെന്ന് റിപ്പോര്‍ട്ട്

റോം: 112 ദശലക്ഷം യൂറോയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വില്‍പ്പനയോടെ  റയലിന് നഷ്ടമായതെന്ന് റിപ്പോര്‍ട്ട്. റയലിന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിത്തരുന്ന ഒരു താരത്തെയായിരുന്നു. കായിക ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 

330 ദശലക്ഷം പേരാണ് റൊണാള്‍ഡോയെ വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പിന്തുടരുന്നത്. ഫുട്‌ബോളിലെ തന്നെ ഏറ്റവും വലിയ ബ്രാന്‍ഡായ റയല്‍ മാഡ്രിഡിനുള്ളതിനേക്കാള്‍ ഫോളോവേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ റൊണാള്‍ഡോക്കുണ്ട്.  നാനൂറു ദശലക്ഷം യൂറോയിലധികമാണ് ഒരു സീസണില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും റൊണാള്‍ഡോ സമ്പാദിക്കുന്നത്. റൊണാള്‍ഡോയെ സ്വന്തമാക്കി വെച്ചിരിക്കുന്ന ക്ലബ് എന്ന രീതിയില്‍ 250 ദശലക്ഷം യൂറോയാണ് റയല്‍ മാഡ്രിഡിന് താരം വഴി വരുമാനമായി ലഭിക്കുന്നത്. 

റയല്‍ മാഡ്രിഡിലെ മറ്റൊരു താരവും റൊണാള്‍ഡോയുടെ അടുത്തു പോലുമെത്തുന്ന വരുമാനം ക്ലബിനു ഉണ്ടാക്കിക്കൊടുക്കുന്നില്ല. റയല്‍ താരങ്ങള്‍ ക്ലബിനു ഉണ്ടാക്കിക്കൊടുക്കുന്ന മൊത്തം വരുമാനത്തിന്‍റെ നാല്‍പത്തിമൂന്നു ശതമാനവും ലഭിച്ചിരുന്നത് റൊണാള്‍ഡോ വഴിയായിരുന്നു. റയലിനു മാത്രമല്ല, നെയ്മര്‍ക്കു പിന്നാലെ റൊണാള്‍ഡോ സ്‌പെയിന്‍ വിട്ടത് ലാലിഗയെയും ബാധിക്കുമെന്നുറപ്പാണ്.

അതേ സമയം റൊണാള്‍ഡോ ട്രാന്‍സ്ഫര്‍ വഴി യുവന്‍റസിന് നേട്ടം മാത്രമാണ് ഉണ്ടായിരിക്കുന്നത്. ഓഹരി വിപണിയില്‍ യുവന്‍റസിന്‍റെ ഷെയറുകളുടെ മൂല്യം മുപ്പതു ശതമാനത്തില്‍ അധികമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. മാത്രമല്ല, യുവന്‍റസിന്‍റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ മാത്രം പതിനൊന്നു ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഭിഷേക്-ക്ലാസൻ വെടിക്കെട്ടിനൊടുവില്‍ ഹൈദരാബാദിനെ പിടിച്ചുകെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ്, വിജയലക്ഷ്യം 195 റണ്‍സ്
റിവ്യൂ എടുക്കുന്നതിലും സഞ്ജു 'തല' തന്നെ!, 15 പന്തില്‍ 50 അടിച്ച അഭിഷേക് ശർമ്മയെ വീഴ്ത്തി സഞ്ജുവിന്‍റെ സൂപ്പര്‍ റിവ്യു