റയല്‍ വിടാനുള്ള കാരണം വ്യക്തമാക്കി ക്രിസ്റ്റ്യാനോ

By Web DeskFirst Published Jul 17, 2018, 4:01 PM IST
Highlights
  • 20 വര്‍ഷങ്ങള്‍ കഴിയുന്നു യുവന്റസ് അവസാനമായി ചാംപ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയിട്ട്.

ടൂറിന്‍: യുവന്റസിലേക്ക് മാറിയതിന്റെ കാരണം വ്യക്തമാക്കി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അവസാന സീസണ്‍ ചാംപ്യന്‍സ് ലീഗ് മത്സരത്തിനിടെ യുവന്റസ് ആരാധകര്‍ തന്ന ആദരമാണ് തന്നെ ക്ലബിലേക്ക് അടുപ്പിച്ചതെന്ന് മുന്‍ റയല്‍ മാഡ്രിഡ് താരം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ടൂറിനില്‍ നടന്ന ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ യുവന്റസിനെതിരേ തകര്‍പ്പന്‍ പ്രകടനമായിരുന്നു ക്രിസ്റ്റ്യാനോയുടേത്. ഒരു ഓവര്‍ഹെഡ് കിക്കും അതിലുണ്ടായിരുന്നു. യുവന്റസ് ആരാധകര്‍ എണീറ്റ് നിന്ന് ആദരിച്ചാണ് ക്രിസ്റ്റിയാനോയെ പറഞ്ഞയച്ചത്.

ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ് ക്ലബ് മാറ്റമെന്നും ക്രിസ്റ്റിയാനോ. 20 വര്‍ഷങ്ങള്‍ കഴിയുന്നു യുവന്റസ് അവസാനമായി ചാംപ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയിട്ട്. ആ നേട്ടത്തിന് ക്ലബിനെ സഹായിക്കണം. ഇന്നിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഞാനിപ്പോഴും ചെറുപ്പമാണ്.  വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്. യുവന്റസ് ഇറ്റലിയിലെ വലിയ ക്ലബാണ്. പരിശീലകന്‍ മാസിമിലിയാനോ അല്ലേഗ്രി ലോകത്തെ മികച്ച മാനേജര്‍മാരില്‍ ഒരാളാണെന്നും ക്രിസ്റ്റിയാനോ പറഞ്ഞു.

ഇവിടെ എല്ലാം നല്ല രീതിയില്‍ തന്നെ പോകുമെന്ന് കരുതുന്നു. സാധാരണയായി ഫുട്‌ബോള്‍ താരങ്ങള്‍ കരുതുന്നത് 33 വയസില്‍ അയാളുടെ കരിയര്‍ അവസാനിച്ചെന്നാണ്. എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. യുവന്റസ് ഒരു വലിയ ക്ലബാണ്. എന്റെ സമപ്രായക്കാരായതാരങ്ങള്‍ ചിന്തിക്കുന്നത്, ഖത്തറിലേക്കോ ചൈനയിലേക്കോ കൂടുമാറാനാണ്. ഈ പ്രായത്തില്‍ എനിക്ക് യുവന്റസിലേക്ക് കൂടുമാറാന്‍ സാധിച്ചത് ഒരുപാട് സന്തോഷമാണ് നല്‍കുന്നത്. 

ചാംപ്യന്‍സ് ലീഗ് കിരീടം മാത്രമല്ല, സീരി എ ട്രോഫി നിലര്‍ത്താനാണ് ഞാന്‍ ശ്രമിക്കുക. എനിക്കറിയാം മത്സരം കടുക്കുമെന്ന് എന്നാല്‍ പൊരുതാന്‍ തന്നെയാണ് തീരുമാനമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. യുവന്റിന് ചാംപ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കാന്‍ സാധിക്കുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു.

Forza Juve! pic.twitter.com/bBZ5VWdEWX

— Cristiano Ronaldo (@Cristiano)

Momentos ❤️❤️❤️ pic.twitter.com/lltoPcwegK

— Cristiano Ronaldo (@Cristiano)
click me!