ഫിഫ ലോക ഫുട്ബോളര്‍; അന്തിമ പട്ടികയായി

By Web DeskFirst Published Sep 23, 2017, 11:28 AM IST
Highlights


സൂറിച്ച്: ഈ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫയുടെ പുരസ്കാരത്തിന് അന്തിമ പട്ടികയായി. നിലവിലെ ലോക ഫുട്ബോളര്‍ പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസ്സി, ബ്രസീല്‍ താരം നെയ്‌മര്‍ ജൂനിയര്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്‍. ലാലിഗയും ചാമ്പ്യന്‍സ് ലീഗ് കിരീടവും റയലിന് നേടിക്കൊടുത്ത റൊണാള്‍ഡോയ്ക്കാണ് ഇത്തവണയും സാധ്യത.

ഫിഫയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരത്തിനായി നിലവിലെ വിജയി കാര്‍ലി ലോയ്ഡ്, ലീക്ക് മാര്‍ട്ടിന്‍സ്, ഡെയ്‌ന കാസ്റ്റലെനോസ് എന്നിവര്‍ തമ്മിലാണ് പോരാട്ടം. കഴിഞ്ഞ സീസണില്‍ കിരീടമൊന്നും നേടിയില്ലെങ്കിലും 35 ഗോളുകളുമായി ലാലിഗയില്‍ ടോപ് സ്‌കോററായത് മെസ്സിയ്ക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ റെക്കോര്‍ഡ് തുകയ്ക്ക് പി.എസ്.ജിയിലെത്തിയ നെയ്‌മര്‍ ഇരുവര്‍ക്കും ഭീഷണിയാകാന്‍ സാധ്യതയില്ല.    

മികച്ച പരിശീലകരുടെ പട്ടികയില്‍ റയല്‍ മാഡ്രിഡിന്‍റെ സിനദീന്‍ സിദാന്‍, ജുവന്‍റസിന്‍റെ മസിമിലിയാനോ അല്ലഗ്രി, ചെല്‍സിയുടെ അന്‍റോണിയോ കൊണ്ടേ എന്നിവര്‍ ഇടം നേടി. ജുവന്‍റസ് താരം ജിയാന്‍ലൂഗി ബഫണ്‍ റയല്‍ മാഡ്രിഡ് താരം കെയ്‌ലര്‍ നവാസ്, ബയേണ്‍ മ്യൂണിക് താരം മാനുവല്‍ ന്യൂയര്‍ എന്നിവരാണ് മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള മല്‍സരത്തിലുള്ളത്. ഒക്ടോബര്‍ 23ന് ഈ വര്‍ഷത്തെ വിജയികളെ ഫിഫ പ്രഖ്യാപിക്കും.

click me!