ഇന്ത്യക്കെതിരായ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ച് ജോ റൂട്ട്

By Web TeamFirst Published Aug 8, 2018, 6:00 PM IST
Highlights
  • ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് പകരം ക്രിസ് വോക്‌സ്, മൊയീന്‍ അലി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ ടീമിലെത്തു.
     

ലണ്ടന്‍: ഇന്ത്യക്കെതിരേ രണ്ടാം ടെസ്റ്റില്‍ രണ്ട് ഇംഗ്ലണ്ടിന്റെ യുവതാരം അരങ്ങേറ്റം കുറിക്കുമെന്ന് ക്യപ്റ്റന്‍ ജോ റൂട്ട് വ്യക്തമാക്കി. നാലാം നമ്പറില്‍ ഡേവിഡ് മലാന് പകരം  ഒല്ലി പോപ് ടീമില്‍ സ്ഥാനം പിടിക്കും. ഇരുപതുക്കാരന്റെ സ്ഥാനം റൂട്ട് ഉറപ്പുവരുത്തി. 

ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് പകരം ക്രിസ് വോക്‌സ്, മൊയീന്‍ അലി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ ടീമിലെത്തും. 13 അംഗ സ്‌ക്വാഡില്‍ നിന്ന്  പേസര്‍  ജാമി പോര്‍ട്ടറാണ് പുറത്തായത്. നാളെ ഇന്ത്യയുടെ നേരിടുന്ന ഇംഗ്ലണ്ടിന്റെ പന്ത്രണ്ടംഗ ടീം ഇങ്ങനെ.

ജോ റൂട്ട് (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്‌റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്‌ലര്‍, അലിസ്റ്റര്‍ കുക്ക്, സാം കുറന്‍, കീറ്റണ്‍ ജെന്നിങ്‌സ്, ഒല്ലി പോപ്, ആദില്‍ റഷീദ്, ക്രിസ് വോക്‌സ്.
 

click me!