
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാത്രി എട്ട് മണിക്ക് ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. ഇവര്‍ തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 46 റണ്‍സിന്റെ അനായാസ വിജയം നേടിയിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ ശക്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ ചിന്നസ്വാമിയില്‍ നടന്ന അവസാന രണ്ട് മത്സരത്തിലും ഹോം ടീമിന് തോല്‍വിയായിരുന്നു ഫലം.
മുംബൈ ടീമില്‍ മുസ്തഫിസുര്‍ റഹ്മാന്‍ തിരിച്ചെത്തിയേക്കും. പരിക്ക് കാരണം പുറത്തായിരുന്നെങ്കിരും ഇന്നലെ ബംഗ്ലാദേശ് താരം നെറ്റ്‌സില്‍ ദീര്‍ഘനേരം പരിശീലനം നടത്തിയിരുന്നു. ബാംഗ്ലൂര്‍ നിരയില്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്‌സ് തിരിച്ചെത്തും. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബ്രണ്ടന്‍ മക്കല്ലത്തെ നിലനിര്‍ത്തും. ഇതോടെ ന്യൂസിലന്‍ഡ് താരം കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം പുറത്തിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!