ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ, ജോസ് ബട്‌ലറുടെ (131) സെഞ്ചുറിയുടെയും ഹാരി ബ്രൂക്കിന്റെ (95*) പ്രകടനത്തിന്റെയും മികവിൽ ഇംഗ്ലണ്ട് 258 റൺസ് വിജയലക്ഷ്യം ഉയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് അഭിഷേക് ശർമ്മയുടെയും, മികച്ച തുടക്കം ലഭിച്ച സഞ്ജു സാംസന്റെയും (27) വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായി.

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ ഇന്ത്യക്ക് 258 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. അഭിഷേക് ശര്‍മ (3), സഞ്ജു സാംസണ്‍ (14 പന്തില്‍ 27) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ രണ്ടിന് 87 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഇഷാന്‍ കിഷന്‍ (36), ശ്രേയസ് അയ്യര്‍ (19) എന്നിവരാണ് ക്രീസില്‍. സതാംപ്ടണ്‍, റോസ് ബൗള്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറുടെ (64 പന്തില്‍ 131) സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 45 പന്തില്‍ 95 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും മികച്ച പ്രകടനം പുറത്തെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറുപടി ബാറ്റിംഗില്‍ അഭിഷേകിന്റെ വിക്കറ്റ് മൂന്നാം ഓവറില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബട്‌ലര്‍ക്ക് ക്യാച്ച്. പിന്നാലെ രണ്ട് സിക്‌സുകളൊക്കെ നേടി ആത്മവിശ്വാസം കാണിച്ചെങ്കിലും ആറാം ഓവറില്‍ വീണും. മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. നേരത്തെ, മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ശിവം ദുബെ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റെടുത്തു. രണ്ടാം ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ (6) പറഞ്ഞയക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. പ്രസിദ്ധ് കൃഷ്്ണുടെ പന്തില്‍ സൂര്യന്‍ഷ് ഷെഡ്‌ഗെയ്ക്ക് ക്യാച്ച്.

എന്നാല്‍ ആ തുടക്കം മുതലക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ബട്‌ലര്‍ - ബ്രൂക്ക് സഖ്യം 233 റണ്‍സാണ് അടിച്ചെടുത്തത്. അതും 102 പന്തില്‍ നിന്നു. ലോക ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്. 19-ാം ഓവറില്‍ മാത്രമാണ് ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ദുബെയുടെ പന്തില്‍ ബട്‌ലര്‍ മടങ്ങുകയായിരുന്നു. വെറും 64 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്‌സും 12 ഫോറും നേടി. അതേ ഓവറില്‍ ജേക്കബ് ബേതലും (0) പുറത്തായി. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഒരോവറില്‍ 22 റണ്‍സാണ് ദുബെ വിട്ടുകൊടുത്തത്.

ബട്‌ലര്‍ മടങ്ങിയെങ്കിലും ബ്രൂക്ക് ഇംഗ്ലണ്ടിനെ 250 കടത്തി. 45 പന്തുകള്‍ നേരിട്ട ബ്രൂക്ക് എട്ട് സിക്‌സും നാല് ഫോറുമായി പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ വില്‍ ജാക്ക്‌സും (7) ക്രീസിലുണ്ടായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ അക്‌സര്‍ പട്ടേല്‍ നാല് ഓവറില്‍ 63 റണ്‍സും പ്രിന്‍സ് യാദവ് 60 റണ്‍സും വഴങ്ങി. നേരത്തെ, വൈഭവ് സൂര്യവംശിക്ക് പകരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദറിനേയും ഒഴിവാക്കിയിരുന്നു. സൂര്യന്‍ഷ് ഷെഡ്‌ഗെയാണ് പകരമെത്തിയത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം..

ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെത്തല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്‌സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടംഗ്.

ഇന്ത്യ: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, സൂര്യാംഷ് ഷെഡ്ജ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

YouTube video player