സച്ചിന്‍ നാളെ തലസ്ഥാനത്ത്; ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പങ്കാളികളെ പ്രഖ്യാപിക്കും

Published : May 31, 2016, 12:21 AM ISTUpdated : Oct 04, 2018, 08:10 PM IST
സച്ചിന്‍ നാളെ തലസ്ഥാനത്ത്; ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പങ്കാളികളെ പ്രഖ്യാപിക്കും

Synopsis

തിരുവനന്തപുരം: സച്ചിന്‍  നാളെ  തിരുവനന്തപുരത്ത്. ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളികളെ സച്ചിന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. കഴിഞ്ഞ സീസണിലെ നിരാശ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് മറക്കാം. സാമ്പത്തിക ഭദ്രതയുള്ള നിക്ഷേപ പങ്കാളികളുമായി കൈ കോര്‍ത്ത്, കേരളത്തിന്റെ കൊമ്പന്മാര്‍ക്ക്  പുതിയ തലയെടുപ്പ് നൽകാനൊരുങ്ങുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

നാളെ തിരുവനന്തപുരത്തെത്തുന്ന സച്ചിന്‍ ടെന്‍ഡുൽക്കര്‍ ഉച്ചക്ക് 12 മണിക്ക് നിര്‍ണായകമായ പ്രഖ്യാപനം നടത്തുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു.തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ചിര‍ഞ്ജീവി,നാഗാര്‍ജുന പ്രമുഖ നിര്‍മ്മാതാവ് അല്ലു അരവിന്ദ് എന്നിവര്‍ക്കും ബ്ലാസ്റ്റേഴ്സിൽ ഓഹരികളുണ്ടാകുമെന്നാണ് സൂചന. പുതിയ നിക്ഷേപകരുമായി ഇന്ന് തിരുപ്പതിയിൽ കൂടിക്കാഴ്ച നടത്തിയ സച്ചിന്‍  നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായും ചര്‍ച്ച നടത്തിയേക്കും.

നിലവിൽ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പിന് 80ഉം സച്ചിന് 20 ഉം ശതമാനം ഓഹരികളാണ് കൈവശമുള്ളത്. വാര്‍ത്താസമ്മേളനത്തിന് ശേഷം. സച്ചിന്‍ മുംബൈക്ക് മടങ്ങുമെന്നാണ് സൂചന.ഐഎസ്എല്ലിന്റെ ആദ്യസീസണിൽ തന്നെ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ വര്‍ഷം ഏറ്റവും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഓട്ടോഗ്രാഫിനായി എത്തിയ ആരാധികയുടെ നായയുടെ കടിയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ശ്രേയസ് അയ്യര്‍-വീഡിയോ
ഡബ്ല്യുപിഎല്‍ 2026: അവിശ്വസനീയം! മുംബൈയെ ഒറ്റയ്ക്ക് തീർത്ത നദീൻ ഡി ക്ലെർക്ക്