സച്ചിനും ഗാംഗുലിയും ലക്ഷ്‌മണും ചേര്‍ന്ന് പുതിയ കോച്ചിനെ തെരഞ്ഞെടുക്കും

By Web DeskFirst Published Jun 16, 2016, 10:24 AM IST
Highlights

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ സമിതി തെരഞ്ഞെടുക്കും. ബിസിസിഐ നല്‍കിയ 21 പേരുടെ പട്ടികയില്‍ നിന്നാവും പുതിയ കോച്ചിനെ നിശ്ചയിക്കുക.

ബി സി സി ഐ ടീം ഇന്ത്യയുടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ഒരു കടമ്പകൂടി കടന്നു. 21 പേരുള്ള അന്തിമ പട്ടിക തയ്യാറായി. ഇതില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍, സഞ്ജയ് ജഗ്ദലെ എന്നിവരടങ്ങിയ സമിതിയാണ് പുതിയ കോച്ചിനെ നിശ്ചയിക്കുക. മുന്‍ ഡയറക്ടര്‍ രവി ശാസ്ത്രി, മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍, ഓസ്‌ട്രേലിയയുടെ മുന്‍താരവും ബംഗ്ലാദേശ് കോച്ചുമായ സ്റ്റുവര്‍ട്ട് ലോ തുടങ്ങിയവര്‍ 21 അംഗ പട്ടികയിലുണ്ട്. ആകെ 57 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇതില്‍ ബി സി സി ഐ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ ഒഴിവാക്കി. ഹിന്ദി സംസാരിക്കുന്ന കോച്ചിനാണ് മുന്‍ഗണനെയന്ന് ബി സി സി ഐ വ്യക്തമാക്കിയിട്ടുണ്ട്. നാലംഗ സമിതി ബുധനാഴ്ച ബി സി സി ഐയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബോര്‍ഡ് പ്രസിഡന്റ് അനുരാഗ് താക്കുറായിരിക്കും പുതിയ കോച്ചിനെ പ്രഖ്യാപിക്കുക. പുതിയ കോച്ചിന് കീഴിലായിക്കും ഇന്ത്യ ജൂലൈയില്‍ തുടങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കളിക്കുക.

click me!