ധോണി അത് പറഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു, ഞാന്‍ വിരമിക്കുകയാണെന്ന്: സച്ചിന്‍

Web Desk |  
Published : May 12, 2018, 12:19 PM ISTUpdated : Jun 29, 2018, 04:12 PM IST
ധോണി അത് പറഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു, ഞാന്‍ വിരമിക്കുകയാണെന്ന്: സച്ചിന്‍

Synopsis

അന്ന് ധോണി പറയുന്ന കാര്യങ്ങള്‍ കേട്ടപ്പോഴെ ധോണിയില്‍ ഒരു മികച്ച നായകനുണ്ടെന്ന് തിരിച്ചറിഞ്ഞെന്നും സച്ചിന്‍

മുംബൈ: വിരമിക്കല്‍ മത്സരത്തെക്കുറിച്ചും ഇന്ത്യന്‍ നായകനായിരുന്ന ധോണിയുടെ നേതൃത്വത്തെക്കുറിച്ചും മനസുതുറന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ബ്രേക്ക്‌ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന ചാറ്റ് ഷോയിലാണ് സച്ചിന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ വികാരനിര്‍ഭരമായ വിടവാങ്ങല്‍ മത്സരത്തെക്കുറിച്ച് വിവരിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ എന്റെ വിടവാങ്ങല്‍ മത്സരം കാണാന്‍ അമ്മയും സ്റ്റേഡിയത്തിലെത്തിയിരുന്നു. കളിക്കിടെ ടീം അംഗങ്ങള്‍ കൂട്ടമായി നില്‍ക്കുമ്പോള്‍ ധോണി എന്നോട് ചോദിച്ചു കൂട്ടത്തില്‍ നിന്ന് അല്‍പം മാറി നില്‍ക്കാമോ എന്ന്. അവരെന്തോ പ്ലാന്‍ ചെയ്യുകയാണെന്ന് എനിക്ക് മനസിലായി. ആ നിമിഷമാണ് ഇത് എന്റെ വിടവാങ്ങല്‍ മത്സരമാണെന്ന തിരിച്ചറിവ് എനിക്കുണ്ടായത്. അത് എന്നെ വികാരഭരിതനാക്കി.

മറ്റുള്ളവരെല്ലാം എന്റെ കളി മുമ്പ് നേരില്‍ കണ്ടിട്ടുണ്ടാകാം. എന്നാല്‍ എന്റെ അമ്മ അതിന് മുമ്പ് ഒരിക്കലും എന്റെ കളി നേരില്‍ കണ്ടിട്ടില്ല. എന്റെ കുടുംബവും അപൂര്‍വമായി മാത്രമെ സ്റ്റേഡിയത്തില്‍ എന്റെ കളി കാണാന്‍ വരാറുള്ളു. അഥവാ വന്നാല്‍ തന്നെ അവരോട് ഞാന്‍ കാണാതെ എവിടെയെങ്കിലും മറഞ്ഞിരിക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഇല്ലെങ്കില്‍ കളിയില്‍ എനിക്ക് ഏകാഗ്രത കിട്ടില്ല.

2003-2004ല്‍ ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഭാര്യ അഞ്ജലി എന്റെ കളി കാണാനെത്തിയിരുന്നു.അന്ന് ആദ്യ പന്തില്‍ ഞാന്‍ പുറത്തായി. അതിനുശേഷം അവര്‍ ഒരിക്കലും സ്റ്റേഡിയത്തില്‍ എന്റെ കളി കാണാന്‍ വന്നിട്ടില്ല. പിന്നീട് അവര്‍ എത്തിയത് തന്റെ വിടവാങ്ങല്‍ മത്സരം കാണാനാണെന്നും സച്ചിന്‍ പറഞ്ഞു.

സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഫീല്‍ഡിംഗ് പൊസിഷനുകളെക്കുറിച്ച് എന്റെ അഭിപ്രായം ഞാന്‍ കീപ്പറായിരുന്ന ധോണിയോട് പറയാറുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായമെന്നും ചോദിക്കും. അന്ന് ധോണി പറയുന്ന കാര്യങ്ങള്‍ കേട്ടപ്പോഴെ ധോണിയില്‍ ഒരു മികച്ച നായകനുണ്ടെന്ന് തിരിച്ചറിഞ്ഞെന്നും സച്ചിന്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചേട്ടന്‍' മുന്നില്‍ നിന്ന് നയിച്ചു, ഡല്‍ഹിയെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ, സഞ്ജു കളിയിലെ താരം
ബാറ്റിംഗ് തകർച്ചക്ക് ശേഷം അടിച്ചുകയറി ഡല്‍ഹി, ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഭേദപ്പെട്ട സ്കോര്‍