സച്ചിന്റെ ക്രിക്കറ്റ് അക്കാദമിക്ക് തുടക്കം‍; കൗണ്ടി ക്ലബ് പങ്കാളി

Published : Aug 06, 2018, 06:00 PM IST
സച്ചിന്റെ ക്രിക്കറ്റ് അക്കാദമിക്ക് തുടക്കം‍; കൗണ്ടി ക്ലബ് പങ്കാളി

Synopsis

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സച്ചിന്‍ ടെന്‍ഡുള്‍ക്ക് ക്രിക്കറ്റ് അക്കാദമിയുമായി രംഗത്ത്. കൗണ്ടി ക്രിക്കറ്റ് ക്ലബ് മിഡില്‍സെക്‌സുമായി ചേര്‍ന്ന് അരംഭിച്ച അക്കാദമി ഒമ്പതു മുതല്‍ 14 വയസുവരെയുള്ള കുട്ടി താരങ്ങള്‍ക്ക് പരിശീലനം നല്‍കും.

ലണ്ടന്‍: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ കായികരംഗത്ത് സജീവമാണ്. ക്രിക്കറ്റും ഫുട്ബോളും വളര്‍ത്താനുള്ള ശ്രമങ്ങളിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. കൗണ്ടി ക്രിക്കറ്റ് ക്ലബ് മിഡില്‍സെക്‌സുമായി ചേര്‍ന്ന് സച്ചിന്‍ ആരംഭിച്ച ക്രിക്കറ്റ് അക്കാദമിയാണ് ഇതില്‍ ഒടുവിലത്തേത്. ടെന്‍ഡുള്‍ക്കര്‍- മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമി എന്നാണ് ഇതിന്‍റെ പേര്. 

ഒമ്പതു മുതല്‍ 14 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കാനാണ് അക്കാദമി ലക്ഷ്യമിടുന്നത്. മികച്ച ക്രിക്കറ്റര്‍മാരെയും ആഗോള പൗരന്‍മാരെയും വളര്‍ത്തിയെടുക്കാനാണ് അക്കാദമി ലക്ഷ്യമിടുന്നത് എന്ന് ഉദ്ഘാട വേളയില്‍ സച്ചിന്‍ അഭിപ്രായപ്പെട്ടു. മിഡില്‍സെക്‌സുമായി ചേര്‍ന്ന് അക്കാദമി സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സച്ചിന്‍ വ്യക്തമാക്കി.

സച്ചിനും കൗണ്ടി പരിശീലകരും ചേര്‍ന്നാണ് പരിശീലന ചിട്ടവട്ടങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. നോര്‍ത്തുവുഡിലെ മെര്‍ച്ചന്‍റ് ടെയ്‌ലര്‍ സ്‌കൂളിലെ ക്യാംപോടെ ആണ് അക്കാദമിക്ക് തുടക്കമായത്. മുംബൈ, ലണ്ടന്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ക്യാംപുകള്‍ അക്കാദമി സംഘടിപ്പിക്കും. സച്ചിനുമായി ചേര്‍ന്ന് അക്കാദമി സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മിഡില്‍‌സെക്‌സ് സിഇഒ റിച്ചാര്‍ഡ് ഗോട്ട്‌ലി പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം